സൗബിന്റേത് വേറിട്ട ശൈലി, അദ്ദേഹത്തെ പോലെ ഡാന്‍സ് ചെയ്യാന്‍ മറ്റാര്‍ക്കുമാകില്ല; പ്രശംസിച്ച് പൂജ ഹെഗ്‌ഡെ

'വളരെ സ്വീറ്റാണ് സൗബിന്‍. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനായതില്‍ ഏറെ സന്തോഷമുണ്ട്'

dot image

രജനികാന്തിനെ നായകനാക്കി ലേകേഷ് കനകരാജ് ഒരുക്കുന്ന കൂലിയിലെ മോണിക്ക എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പൂജ ഹെഗ്‌ഡെ എത്തുന്ന ഈ സ്‌പെഷ്യല്‍ ഗാനത്തിന് ശേഷം പക്ഷെ വൈറലായത് മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറാണ്.

കിടിലിന്‍ സ്റ്റെപ്പുകളുമായി കത്തിക്കയറുകയായിരുന്നു താരം. സൗബിന്റെ ഡാന്‍സ് കണ്ട് തമിഴരും മലയാളികളും ഒരുപോലെ അത്ഭുതപ്പെട്ടു. മലയാളത്തിലെ ചില സിനിമാപ്പാട്ടുകളില്‍ സൗബിന്‍ നേരത്തെ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പക്കാ ഡാന്‍സ് നമ്പര്‍ ഇതുവരെ വന്നിട്ടില്ല.

പൂജയെ സൈഡാക്കുന്ന പെര്‍ഫോമന്‍സാണ് സൗബിന്‍ പാട്ടില്‍ നടത്തിയിരിക്കുന്നത് എന്നുവരെ വീഡിയോക്ക് താഴെ കമന്റുകളുണ്ടായിരുന്നു. ഇപ്പോഴിതാ മോണിക്ക പാട്ടിലെ സൗബിന്റെ ഡാന്‍സിനെ കുറിച്ച് പൂജ തന്നെ സംസാരിച്ചിരിക്കുകയാണ്.

വ്യത്യസ്തമായ ഡാന്‍സിങ് രീതിയാണ് സൗബിന്റേതെന്ന് പൂജ പറയുന്നു. മോണിക്ക പാട്ടിന്റെ ബിടിഎസ് വീഡിയോയിലാണ് പൂജ സൗബിനെ പ്രശംസിക്കുന്നത്. 'ഏറെ വ്യത്യസ്തമായ ഡാന്‍സിങ് രീതിയാണ് സൗബിന്റേത്. വേറിട്ട ശൈലി. അദ്ദേഹത്തെ പോലെ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളു. വളരെ സ്വീറ്റാണ് സൗബിന്‍. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനായതില്‍ ഏറെ സന്തോഷമുണ്ട്,' പൂജ പറഞ്ഞു.

ആഗസ്റ്റ് 14നാണ് കൂലി തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആമിര്‍ ഖാന്‍റെ കാമിയോ റോളുമുണ്ട്.

Content Highlights: Pooja Hegde praises Soubin Shahir for Coolie's Monica dance performance

dot image
To advertise here,contact us
dot image