Top

ബോളിവുഡ് നടന്‍ മിതിലേഷ് ചതുര്‍വേദി അന്തരിച്ചു

ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ള അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു

4 Aug 2022 8:44 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് നടന്‍ മിതിലേഷ് ചതുര്‍വേദി അന്തരിച്ചു
X

ബോളിവുഡ് നടന്‍ മിതിലേഷ് ചതുര്‍വേദി(67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. വെര്‍സോവയിലെ ശ്മശാനത്തില്‍ വച്ച് വൈകുന്നേരമായിരിക്കും സംസ്‌കാരം നടക്കുക.

പത്ത് ദിവസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മിതിലേഷിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ള അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് മകളുടെ ഭര്‍ത്താവ് ആഷിഷ് ചതുര്‍വേദി പിടിഐയോട് പറഞ്ഞു.

ഭായ് ഭായ് ആണ് മിതിലേഷ് ചതുര്‍വേദിയുടെ ആദ്യ സിനിമ. പിന്നീട് മുപ്പതിനലിധികം സിനിമകളില്‍ അഭിനയിച്ചു. 'കോയി മില്‍ഗയാ', 'റെഡി', 'സത്യ' തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 'താല്‍', 'ഫിസ', 'അശോക', 'കൃഷ്', 'ഗുലാബോ സിതാബോ', വെബ് സീരീസായ 'സ്‌കാം' 1992 തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

Story Highlights; Bollywood actor Mithilesh Chaturvedi passed away

Next Story