Top

കൊവിഡ്; നടൻ അമോൽ പലേക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബാലു മഹേന്ദ്ര സംവിധാനം ചെയ്ത 'ഓളങ്ങൾ' എന്ന സിനിമയിലൂടെ മലയാളത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.

10 Feb 2022 4:27 PM GMT
ഫിൽമി റിപ്പോർട്ടർ

കൊവിഡ്; നടൻ അമോൽ പലേക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
X

പ്രശസ്ത നടൻ അമോൽ പലേക്കറിനെ കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെയിലെ ദിനനാഥ് മങ്കേഷ്കർ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യ ​ഗോഖലെയാണ് ഇക്കാര്യം അറിയിച്ചത്.

'അദ്ദേഹത്തിന്റെ ആരോഗ്യത്ത സ്ഥിതിയിൽ പ്രശ്നങ്ങൾ ഇല്ല. അദ്ദേഹത്തിന് സ്ഥിരമായി വരുന്ന ആരോ​ഗ്യപ്രശ്നമാണ്', എന്ന് സന്ധ്യ ​ഗോഖലെ പറഞ്ഞു.

നാടകത്തിലൂടെയാണ് അമോൽ പലേക്കർ അഭിനയ രംഗത്തേക്ക് വരുന്നത്. 1971-ൽ ശാന്തത എന്ന മറാത്തി ചിത്രത്തിലൂടെയാണ് പലേക്കർ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 50ൽ അധികം സിനിമകളിൽ അഭിനയിച്ചു. 12 വർഷത്തെ ഇടവേളയ്ക്കു ശേഷം 200 ഹല്ലാ ഹോ എന്ന ചിത്രത്തിലൂടെ ഈയിടെയാണ് അദ്ദേഹം തിരികെ സിനിമാജീവിതത്തിലേക്ക് വരുന്നത്.

ബാലു മഹേന്ദ്ര സംവിധാനം ചെയ്ത 'ഓളങ്ങൾ' എന്ന സിനിമയിലൂടെ മലയാളത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

Next Story