Top

മാതാപിതാക്കളുടെ വസതി വിറ്റ് അമിതാഭ് ബച്ചന്‍; വിറ്റത് 23കോടി രൂപക്ക്

ഡല്‍ഹിയിലെ ഗുല്‍മോഹര്‍ പാര്‍ക്കിന് സമീപമുള്ള 'സോപാന്‍' എന്ന വീടാണ് വിറ്റത്

4 Feb 2022 9:40 AM GMT
ഫിൽമി റിപ്പോർട്ടർ

മാതാപിതാക്കളുടെ വസതി വിറ്റ് അമിതാഭ് ബച്ചന്‍; വിറ്റത് 23കോടി രൂപക്ക്
X

മാതാപിതാക്കള്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ വസതി അമിതാഭ് ബച്ചന്‍ വിറ്റതായി റിപ്പോര്‍ട്ട്. 23 കോടി രൂപക്കാണ് ഡല്‍ഹിയിലെ ഗുല്‍മോഹര്‍ പാര്‍ക്കിന് സമീപമുള്ള 'സോപാന്‍' എന്ന വീട് വിറ്റത്. 418.05 ചതുരശ്ര മീറ്ററാണ് വസ്തുവിന്റെ ചുറ്റളവ്.

നെസോണ്‍ ഗ്രൂപ്പ് കമ്പനീസ് സിഇഒ അവ്‌നി ബദാറാണ് വസ്തു വാങ്ങിയിരിക്കുന്നത്. അമിതാഭ് ബച്ചനുമായി 35 വര്‍ഷത്തെ പരിചയമുള്ള വ്യക്തിയാണ് അവ്നി. സോപാനിന് സമീപത്താണ് അവ്‌നി താമസിക്കുന്നതും. വളരെ പഴക്കമുള്ള കെട്ടിടമായതിനാല്‍ അത് പൊളിച്ച് അവിടെ മറ്റൊരു കെട്ടിടം പണിയാനാണ് ഉദ്ദേശിക്കുന്നതെന്ന് അവ്‌നി വ്യക്തമാക്കി.

അമിതാഭ് ബച്ചന്റെ അച്ഛനും കവിയുമായ ഹരിവംശറായ് ബച്ചനും അമ്മ തേജി ബച്ചനും അമിതാഭ് ബച്ചന്റെ കൂടെ മുംബൈയിലാണ് താമസിക്കുന്നത്. കാലങ്ങളായി പൂര്‍ണമായും അടച്ചിട്ടിരിക്കുന്ന വീട് ഉപയോഗിക്കാത്തതിനാലാകണം വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തേജി ബച്ചന്റെ പേരിലുള്ള സോപാന്‍ ബച്ചന്‍ കുടുംബത്തിന്റെ ആദ്യ വസതി കൂടിയാണ്.

Next Story