Top

ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങു നടന്നത്

14 April 2022 12:14 PM GMT
ഫിൽമി റിപ്പോർട്ടർ

ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി
X

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങു നടന്നത്. വളരെ കുറിച്ച് പേർ മാത്രം നടന്ന ചടങ്ങിൽ ബോളിവുഡ് താരങ്ങളും അംബാനി കുടുംബവും പങ്കെടുത്തു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇതുവരെയും ഔദ്യഗികമായി പുറത്തുവിട്ടിട്ടില്ല. ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷം ദമ്പതികൾ മാധ്യമങ്ങൾക്ക് മുന്നിൽ എത്തുമെന്നാണ് റിപ്പോർട്ട്.

വിവാഹ ചടങ്ങിന്റെ ഒരു ചിത്രം പോലും പുറത്താകാത്തിരിക്കാൻ അപ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നവരുടെ ഫോണുകളിലെ ക്യാമറയില്‍ സുരക്ഷാ ജീവനക്കാർ സ്റ്റിക്കറൊട്ടിച്ചിരുന്നു. അമ്പത്തിൽ താഴെ ആളുകൾ മാത്രമാണ് ചടങ്ങിനായി എത്തിയത്. അതിൽ ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂർ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, കരൺ ജോഹർ എന്നിവരും അംബാനി കുടുംബവും എത്തി.

ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുത്തു. വിവാഹ ചടങ്ങുകൾക്ക് ശേഷം രൺബീർ കപൂറും ആലിയ ഭട്ടും സിദ്ധിവിനായക ക്ഷേത്രം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. വിവാഹവുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിനെത്തിയ എല്ലാ മാധ്യമങ്ങൾക്കും സ്നാക്ക് ബോക്സുകൾ നൽകി.

ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. ഇന്നലെ ഹൽദി, സംഗീത് ചടങ്ങുകൾ ഇവിടെ വച്ച് നടന്നിരുന്നു. പഞ്ചാബി ആചാരങ്ങൾ അനുസരിച്ച് പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രൺബീറും ആലിയെയും വിവാഹിതരാവുന്നത്. ഇന്നലെയാണ് രൺബീർ കപൂറിന്‍റെ അമ്മ നീതു സിംഗ് ഇരുവരുടെയും വിവാഹം ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

Story highlights: Alia Bhatt and Ranbir Kapoor got married

Next Story