Top

റൂസ്സോ ബ്രദേഴ്‌സിന് ഗുജറാത്തി വിരുന്നൊരുക്കി ആമീര്‍ ഖാന്‍; സുതര്‍ഫെനിയൊരുക്കാന്‍ ആളെയിറക്കിയത് ഖംഭാട്ടില്‍ നിന്ന്

നടന്റെ മുൻ ഭാര്യയായ കിരൺ റാവുവും ഒപ്പമുണ്ടായിരുന്നു.

21 July 2022 3:05 PM GMT
ഫിൽമി റിപ്പോർട്ടർ

റൂസ്സോ ബ്രദേഴ്‌സിന് ഗുജറാത്തി വിരുന്നൊരുക്കി ആമീര്‍ ഖാന്‍; സുതര്‍ഫെനിയൊരുക്കാന്‍ ആളെയിറക്കിയത് ഖംഭാട്ടില്‍ നിന്ന്
X

ഹോളിവുഡ് സംവിധായകരായ റൂസ്സോ ബ്രദേഴ്‌സിനും നടൻ ധനുഷിനും വീട്ടിൽ വിരുന്നൊരുക്കി ബോളിവുഡ് താരം ആമിർ ഖാൻ. പുതിയ സിനിമയായ 'ദി ഗ്രേ മാന്റെ' പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിൽ എത്തിയപ്പോഴാണ് റൂസ്സോ സഹോദരന്മാർക്ക് ആമിർ വിരുന്നൊരുക്കിയത്. നടന്റെ മുൻ ഭാര്യയായ കിരൺ റാവുവും ഒപ്പമുണ്ടായിരുന്നു.

അതിഥികൾക്ക് പരമ്പരാഗത ഗുജറാത്തി ഭക്ഷണമാണ് ആമിർ ഒരുക്കിയത്. വിഭവങ്ങൾ ഒരുക്കുന്നതിനായി ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത പാചകക്കാരെയാണ് ആമിർ കൊണ്ടുവന്നത്. സൂറത്തിൽ നിന്നുള്ള പപ്പഡ് ലുവ പരോഡി, ടവർ ലിഫാഫ, കാൻഡ് പുരി, സുരേന്ദ്രനഗറിൽ നിന്ന് ഫഫ്ദ, ജിലേബി എന്നിങ്ങനെ പോകുന്നു വിഭവങ്ങൾ. സുതർഫെനി ഒരുക്കാനായി മാത്രം ഖംഭാട്ടിൽ നിന്നുള്ള ഒരു ഷെഫിനെ അദ്ദേഹം കൊണ്ടുവന്നതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ചയാണ് റൂസ്സോ സഹോദരന്മാർ മുംബൈയിലെത്തിയത്. നഗരത്തിൽ ചിത്രത്തിന്റെ പ്രത്യേക പ്രീമിയർ സംഘടിപ്പിച്ചിരുന്നു. വിക്കി കൗശൽ, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളും പങ്കെടുത്തു.

ആക്ഷൻ ത്രില്ലർ ചിത്രമായ 'ദി ഗ്രേ മാൻ' നാളെയാണ് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്. റയാൻ ഗോസ്‌ലിംഗ്, ക്രിസ് ഇവാൻസ്, അന ഡി അർമാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ദി ഗ്രേ മാനിൽ' ധനുഷ് അവിക് സാൻ എന്ന കില്ലറായി പ്രാധാന്യമുള്ള വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് 'ദി ഗ്രേ മാൻ ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സ് നിര്‍മ്മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമാണിത്.

story highlights: aamir khan hosts special dinner for russo brothers and dhanush

Next Story