Top

''ഭക്തിഗാനം പോലൊരു പാട്ടിനെ രതിമൂർച്ഛ ചേർത്ത് വികൃതമാക്കി'; ലത മങ്കേഷ്കറിന്റെ കുടുംബം അന്ന് പറഞ്ഞത്

''തന്റെ പാട്ടിനെ ഇങ്ങനെ വികൃതമായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് അവരോട് പറഞ്ഞ് ഈ പ്രായത്തില്‍ അവരുടെ മനസിനെ വേദനിപ്പിക്കുന്നില്ല''

7 Feb 2022 2:59 PM GMT
ഫിൽമി റിപ്പോർട്ടർ

ഭക്തിഗാനം പോലൊരു പാട്ടിനെ രതിമൂർച്ഛ ചേർത്ത് വികൃതമാക്കി; ലത മങ്കേഷ്കറിന്റെ കുടുംബം അന്ന് പറഞ്ഞത്
X

ലത മങ്കേഷ്‌കര്‍ പാടി ഹിറ്റാക്കി മാറ്റിയ ഗാനങ്ങളിൽ ഒന്നായിരുന്നു ''കഭി ഖുശി കഭി ഗം..'' എന്ന ഗാനം. ഇന്നും ഭാഷ ഭേതമന്യേ ലത മങ്കേഷ്‌കർ പാടിയ ആ ഗാനത്തിന് ആരാധകർ നിരവധിയാണ്. വികാര നിർഭരമായ പശ്ചാത്തലത്തിൽ നിന്നുള്ള ആ ഗാനത്തിന്റെ പേരിൽ ഏറെ നാളുകൾക്ക് മുൻപുണ്ടായ ഒരു വിവാദം നിരവധി ചർച്ചകൾക്ക് വഴിവച്ചിരുന്നു.

2018ൽ അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനെർജി, കരൺ ജോഹർ തുടങ്ങിയവർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'ലസ്റ്റ് സ്റ്റോറിസി'ലെ ഒരുഭാഗമായിരുന്നു വിവാദം സൃഷ്ടിച്ചത്. കരൺ ജോഹറിന്റെ കഥയിലെ ഒരു സീനിൽ പാട്ടിന്റെ പശ്ചാത്തലത്തില്‍ നായികയായ കിയാരയുടെ കഥാപാത്രത്തിന്റെ രതിമൂർച്ഛയുണ്ടാകുന്നതായിരുന്നു രംഗം. ഇതിന്റെ പിന്നണി ഗാനമായി ഉപയോഗിച്ചത് ''കഭി ഖുശി കഭി ഗം..'' എന്ന ഗാനവും ഇതാണ് ലത മങ്കേഷ്കറിന്റെ കുടുംബം ചൂണ്ടിക്കാണിച്ചത്.

ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ ശബ്ദത്തിലുള്ള ഭക്തിഗാനം പോലൊരു പാട്ട് എന്തിനാണ് തന്റെ നായികയുടെ ഓര്‍ഗാസം കാണിക്കാന്‍ അദ്ദേഹം ഉപയോഗിച്ചത് എന്ന് കരൺ ജോഹറിനോടു ചോദിച്ചു. ''തന്റെ പാട്ടിനെ ഇങ്ങനെ വികൃതമായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് അവരോട് പറഞ്ഞ് ഈ പ്രായത്തില്‍ അവരുടെ മനസിനെ വേദനിപ്പിക്കുന്നില്ല. ഇങ്ങനൊരു അപമാനത്തിനായി എന്തിനാണ് ലതാ ദിദിയുടെ പാട്ട് കരണ്‍ ഉപയോഗിച്ചത്? അന്ന് ഈ പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ തന്റെ സ്വപ്‌ന സാക്ഷാത്ക്കരമാണെന്നായിരുന്നു കരണ്‍ പറഞ്ഞത്. ആ കരണ്‍ തന്നെ ആ പാട്ടിനെ ഇന്നൊരു ദുസ്വപ്‌നമാക്കിയിരിക്കുകയാണ്'' ലത മങ്കേഷ്ക്കരിന്റെ കുടുംബം പറഞ്ഞു. 'ലസ്റ്റ് സ്റ്റോറീസി'ൽ ഏറ്റവും ശ്രദ്ധ നേടിയ കഥയായിരുന്നു കരൺ ജോഹർ സംവിധാനം ചെയ്ത ഭാഗം. കിയാര അദ്വാനിയ്ക്കൊപ്പം വിക്കി കൗശൽ ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത്.

Next Story