Top

അപ്രതീക്ഷിതമായി ഫുൾ സ്പീഡിൽ പിന്നിലേക്ക് പാഞ്ഞ് ഒല സ്കൂട്ടർ; 65 കാരന് പരുക്ക്

13 May 2022 5:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപ്രതീക്ഷിതമായി ഫുൾ സ്പീഡിൽ പിന്നിലേക്ക് പാഞ്ഞ് ഒല സ്കൂട്ടർ; 65 കാരന് പരുക്ക്
X

ജോധ്പൂർ: ഇലക്ട്രിക് സ്കൂട്ടറായ ഒലയ്ക്കെതിരെ ഉപയോ​ക്താക്കളിൽ നിന്നും തുടരെ പരാതികൾ. ഒടുവിലായി സ്കൂട്ടറിന്റെ റിവേഴ്സ് ​ഗിയർ സിസ്റ്റത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഒല എസ് 1 പ്രൊ സ്കൂട്ടർ വാങ്ങിയ പല്ലവ് മഹേശ്വരി എന്ന യുവാവാണ് ഇപ്പോൾ പരാതി ഉന്നയിച്ചിരിക്കുന്നത്. സ്കൂട്ടർ പാർക്ക് ചെയ്യാൻ ശ്രമിക്കവെ സാങ്കേതിക പിഴവ് മൂലം അപ്രതീക്ഷിതമായി റിവേഴ്സ് ​ഗിയർ മോഡിലേക്ക് മാറുകയും ഫുൾ സ്പീഡിൽ പിന്നിലേക്ക് കുതിച്ച് 65 കാരനായ തന്റെ പിതാവിന് പരുക്ക് പറ്റിയെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം. ലിങ്ക്ഡ് ഇന്നിലാണ് ജോധ്പൂർ സ്വദേശിയായ പല്ലവ് ഇക്കാര്യം വ്യക്തമാക്കിയത്.

വാഹനം സമീപത്തുള്ള ഭിത്തിയിലിടിച്ച് പല്ലവിന്റെ പിതാവിന്റെ കൈയ്ക്കും തലയ്ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതാദ്യമായല്ല സ്കൂട്ടറിന് ഇത്തരം പിഴവുകൾ സംഭവിക്കുന്നതെന്നും പല്ലവ് പറയുന്നു. ജനുവരി 15 നാണ് സ്കൂട്ടർ വാങ്ങിയത്. വാങ്ങി രണ്ടാമത്തെ ദിവസം തന്നെ സ്കൂട്ടർ അപ്രതീക്ഷിതമായി റിവേഴ്സ് ​ഗിയറിൽ പോയി. പിന്നീട് ഇങ്ങനെ ഉണ്ടാവാഞ്ഞതിനാൽ ഈ സംഭവം അവ​ഗണിക്കുകയായിരുന്നെന്ന് പല്ലവ് പറയുന്നു. സംഭവത്തിൽ കമ്പനി ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

വിപണിയിലിറങ്ങുന്നത് മുമ്പ് വലിയ തോതിൽ ജന ശ്രദ്ധ ആകർഷിച്ച ഒല ഇലക്ട്രിക് സ്കൂട്ടറിന് പക്ഷെ വിൽപ്പന ആരംഭിച്ചത് മുതൽ വ്യാപക വിമർശനങ്ങളാണ് ഉപയോക്താക്കളിൽ നിന്നും ഉയരുന്നത്. അടുത്തിടെ പൂനെയിൽ ഒലയുടെ സ്കൂട്ടർ കത്തിപ്പോയ സംഭവവും ഉണ്ടായിരുന്നു.

STORY HIGHLIGHT: OLA S1 RIDER INJURED AS SCOOTER GOES INTO REVERSE AT FULL SPEED

Next Story