Top

സവാരിക്കൊരുങ്ങുകയാണോ? മൗണ്ടന്‍, ഹൈബ്രിഡ്, റോഡ് സൈക്കിളുകളില്‍ നിങ്ങള്‍ക്ക് അനുയോജ്യമായവയെ അറിയാം

ശാരീരികവും മാനസികവുമായ പിരിമുറുക്കുങ്ങൾക്ക് പരിഹാരം സെെക്കിൾ സവാരി

30 April 2022 10:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സവാരിക്കൊരുങ്ങുകയാണോ? മൗണ്ടന്‍, ഹൈബ്രിഡ്, റോഡ് സൈക്കിളുകളില്‍ നിങ്ങള്‍ക്ക് അനുയോജ്യമായവയെ അറിയാം
X

സൈക്കിള്‍ ഉപയോഗിക്കുന്നതിന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. കായികവും, വിനോദവും. ഇരു ആവശ്യങ്ങള്‍ക്കായിട്ടാണെങ്കിലും സൈക്കിള്‍ സവാരി സ്ഥിരമാക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് സഹായകരമാവുന്നതാണ്. ക്യാന്‍സര്‍, ഹൃദ്‌രോഗം, പ്രമേഹം, ആര്‍ത്ത്‌റെറ്റിസ് എന്നിവയെ ചെറുക്കാന്‍ സൈക്കിള്‍ സവാരിയിലൂടെ സാധിക്കും. ശാരീരികം മാത്രമല്ല മാനസിക പിരിമുറുക്കങ്ങള്‍ക്കും സൈക്കിള്‍ സവാരി സഹായകമാകുന്നുവെന്ന് വിദഗദ്ധര്‍ അഭിപ്രായമുണ്ട്.

സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. വ്യായാമങ്ങളുടെ കാഠിന്യം കുറക്കുക എന്നത് എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ഏറ്റവും പ്രിയമേറിയ കാര്യമാണ്. അത്തരത്തില്‍ ഉല്ലാസവും വ്യായാമവും ഒരുപോലെ പ്രദാനം ചെയ്യുന്നതാണ് സൈക്കിള്‍ സവാരി. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഉപയോഗിക്കുവാന്‍ സാധിക്കുമെന്നതാണ് സൈക്കിളിന്റെ മറ്റൊരു സവിശേഷത. സമീപകാലത്ത് സൈക്കിള്‍ കമ്യൂണിറ്റികളും സജീവമാണ്.

വിപണിയില്‍ ധാരാളം സൈക്കിളുകളുണ്ടെങ്കിലും പ്രധാനമായും 3 തരം സൈക്കിളുകളാണ് ഉള്ളത്

1. ഹൈബ്രിഡ് സൈക്കിള്‍.

2.മൗണ്‍ഡെയ്ന്‍ സൈക്കിള്‍

3. റോഡ് സൈക്കിള്‍

ഇടുങ്ങിയതും പ്രയാസമേറിയതുമായ വഴികളില്‍ സഞ്ചരിക്കുവാന്‍ പാകത്തിനു നിര്‍മ്മിച്ചതാണ് മൗണ്‍ഡെയ്ന്‍ സൈക്കിളുകള്‍. നിയന്ത്രണത്തിനായി വിശാലമായതും പരന്നതുമായ ഹാന്‍ഡില്‍ ബാറുകളാണുള്ളത്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള വൈഡ് റേഞ്ച് ഡ്രൈവ് ട്രെയിനുകളും ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുകളും ഇതിനുണ്ട്. സാഹസികത നിറഞ്ഞ യാത്രകള്‍ക്ക് സഹായകമാണ് ഇത്തരം സൈക്കിളുകള്‍.

മറ്റുള്ള മോഡലുകളെ അപേക്ഷിച്ച് ക്രമേണ ഭാരം കുറവുള്ളതാണ് റോഡ് ബൈക്ക് (സൈക്കിള്‍). പേരുപോലെ തന്നെ റോഡുകളില്‍ മാത്രമെ ഈ സൈക്കിളുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ഡ്രോപ്പ് ഹാന്‍ഡില്‍ ബാറുകളും ഇടുങ്ങിയ ടയറുകളും ഉള്ള ഭാരം കുറഞ്ഞതും കാര്യക്ഷമവുമായ , സൈക്കിളുകള്‍ വിനോദ സഞ്ചാരത്തിനും ദൈന്യംദിന ഉപയോഗങ്ങള്‍ക്കുമുള്ളതാണ്. റോഡ് സൈക്കിള്‍. എയ്റോ, അള്‍ട്രാലൈറ്റ്, എന്‍ഡുറന്‍സ്, ടൂറിംഗ്, ഓള്‍-റോഡ് എന്നിവയാണ് ഇതിന്റെ ഉപ വിഭാഗം.

ഹൈബ്രിഡ് സൈക്കിളെന്നാല്‍ റോഡ്, ടൂറിങ്ങ്, മൗണ്‍ഡെയ്ന്‍ എന്നീ സൈക്കിളുകളുടെ ഒരു മിസ്രണമാണ്. എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ളതാണ് ഹൈബ്രിഡ് സൈക്കിളിന്റെ നിര്‍മിതി. അതിന്റെ നിര്‍മിതിയിലുള്ള സവിശേഷതകള്‍ ഒരു തുടക്കകാരനും, സാധാരണ സവാരിക്കാരനും, കുട്ടികള്‍ക്കും ഒരേ പോലെ ഉപയോഗിക്കാന്‍ സാധിക്കുന്നു. മൗണ്‍ഡെയ്ന്‍ സൈക്കിളിന്റെ സവിശേഷതകളായ പരന്നതും നിവര്‍ന്നതുമായ ഹാന്‍ഡില്‍ ബാറുകളും ഉയര്‍ന്ന സീറ്റിങ്ങ് സംവിധാനവുമാണ് സൈക്കിള്‍ സവാരിക്കാരെ കൂടുതല്‍ ആകര്‍ഷണം.

ഭാരം കുറഞ്ഞതും, നേരിയതും, മിനുസമാര്‍ന്നതുമായ സൈക്കിളിന്റെ ടയറുകള്‍ റോഡിലൂടെയുള്ള സവാരി സുഗമമാക്കുന്നു. ഒരു ടൂറിങ്ങ് സൈക്കിളിനു വേണ്ട എല്ലാ സവിശേഷതകളും ഹൈബ്രിഡ് ബൈക്കുകള്‍ക്കുണ്ട്. ഇത്തരെ ബൈക്കുകള്‍ക്ക് ധാരാളം ഉപവിഭാഗങ്ങളുണ്ട്. അവയെല്ലാം അതിന്റെ രൂപങ്ങളിലുള്ള സവിശേഷതകളനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കുന്നു.

STORY HIGHLIGHTS; Are You Ready For A Cycle Ride? let's Know About The Types Of Cycle

Next Story