
ജമ്മു കശ്മീരിലെ പഹൽഗാമില്‍ വന്‍ഭീകരാക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. താന്‍ ഉടനെ ജമ്മു കാശ്മീരിലേക്ക് പോകുമെന്നും അദ്ദേഹം എക്‌സില്‍ അറിയിച്ചു.
Content Highlights: Pahalgam Attack Live Updates
മരിച്ചവരുടെ കുടുംബത്തിന് ധനസഹായം
മരിച്ചവരുടെ കുടുംബത്തിന് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു; ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ജമ്മു കശ്മീർ മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അമിത് ഷാ രാജിവയ്ക്കണം: സഞ്ജയ് റാവത്ത് എം പി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യവുമായി ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എം പി.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യവുമായി ശിവസേന-യുബിടി എംപി സഞ്ജയ് റാവത്ത് രംഗത്ത് വന്നിരിക്കുന്നത്.
'എല്ലാ സമയവും ഗവൺമെന്റുകൾ ഉണ്ടാക്കുന്നതിലും അട്ടിമറിക്കുന്നതിലും ചെലവഴിക്കുന്നു! രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനകളിൽ മനസ്സ് 365 ദിവസവും തിരക്കിലാണ്. ജനങ്ങളുടെ സുരക്ഷ ദൈവത്തിന്റെ കാരുണ്യത്തിലാണ്' എന്നായിരുന്നു സഞ്ജയ് റാവത്ത് എക്സിൽ കുറിച്ചത്.
അതിർത്തിയിൽ വീണ്ടും സംഘർഷം
കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. പൂഞ്ച് ജില്ലയിലെ മെന്ദാർ മേഖലയിലെ നിയന്ത്രണ രേഖയിൽ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തി പാകിസ്ഥാൻ സൈന്യം. പ്രകോപനമില്ലാതെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും കുറച്ചുനേരം തുടർന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നട്ടില്ല. ഉറി സെക്ടറിലും ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകളുണ്ട്.
ഭീകരവാദിയുടെ ആദ്യ ചിത്രം പുറത്ത്
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദ സംഘത്തിലാെരാളുടെ ആദ്യ ചിത്രം പുറത്ത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രംഗത്ത് വന്നിരുന്നു. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നും സൂചനയുണ്ട്.ട
ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്. ഈ ദുഷ്‌കരമായ സമയത്ത് ന്യൂസിലാൻഡ് നമ്മുടെ ഇന്ത്യൻ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്നു എന്നാണ് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് എക്സിൽ കുറിച്ചത്.
'കശ്മീരിലെ ഭീകരാക്രമണത്തെ ന്യൂസിലാൻഡ് ശക്തമായി അപലപിക്കുന്നു. ഇരകളോടും അവരുടെ കുടുംബങ്ങളോടും ഇന്ത്യൻ ജനതയോടും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്നു' എന്നണ് ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് 'എക്‌സിൽ" പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയത്.
ഭീകരാക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. 'ഈ ഭീകരാക്രമണം തികച്ചും |വിനാശകരമാണ്,' എന്നായിരുന്നു സ്റ്റാർമറിൻ്റെ പ്രതികരണം. എക്സിലൂടെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.
'ഇന്നത്തെ കശ്മീരിലെ ഭീകരാക്രമണം തീർത്തും വിനാശകരമാണ്. എന്റെ ചിന്തകൾ ദുരന്തത്തിന് ഇരയായവർക്കും, അവരുടെ പ്രിയപ്പെട്ടവർക്കും, ഇന്ത്യയിലെ ജനങ്ങൾക്കും ഒപ്പമാണ്' എന്നാണ് സ്റ്റാർമർ എക്‌സിൽ കുറിച്ചത്.
ആശങ്ക പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി
പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജമ്മു കശ്മീർ പിസിസി പ്രസിഡന്റ് താരിഖ് കർറ എന്നിവരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ രാഹുൽ ഗാന്ധി അറിയിച്ചു.
'പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജമ്മു കശ്മീർ പിസിസി പ്രസിഡന്റ് താരിഖ് കർറ എന്നിവരുമായി ഞാൻ സംസാരിച്ചു. സ്ഥിതിഗതികൾ സംബന്ധിച്ച് അപ്‌ഡേറ്റ് ലഭിച്ചു' എന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.
വിമാനത്താവളത്തില്‍ അടിയന്തര യോഗം
സൗദി അറേബ്യയില്‍ നിന്നും തിരിച്ചെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. എസ് ജയശങ്കര്‍, അജിത് ഡോവല്‍ വിക്രം മിസ്രി എന്നിവരുമായാണ് കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേരും.
പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തി
ദ്വിദിന സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെത്തി. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര ധനമന്ത്രി നിർമല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി ദില്ലിയിൽ തിരിച്ചെത്തി
അധിക വിമാന സര്‍വ്വീസുകള്‍
വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ശ്രീനഗറില്‍ അധിക വിമാനസര്‍വ്വീസുകള്‍ നടത്തും.
ഇന്ത്യക്ക് പിന്തുണയറിയിച്ച് ട്രംപ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ച് ഡൊണാള്‍ഡ് ട്രംപ്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്ത്യക്ക് പൂര്‍ണ്ണമായ പിന്തുണ ട്രംപ് പ്രഖ്യാപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നില്‍ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക്
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചു. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ - ബോയിംഗ് വിമാനം അൽപസമയത്തിനകം ഡൽഹിയിൽ എത്തും. പിന്നാലെ, മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ യോഗം ചേരും. ഔദ്യോഗിക വിരുന്ന് ഒഴിവാക്കി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയാണ് മോദി മടങ്ങിയെത്തുന്നത്. കൂടിക്കാഴ്ചയിൽ പഹൽഗാം ഭീകരാക്രമണം ചർച്ചയായെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. സൗദി സഹായം വാഗ്ദാനം ചെയ്തെന്നും ഭീകരതയെ ഒന്നായി നേരിടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പഹൽഗ്രാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീരിൽ ഇന്ന് വിവിധ സംഘടനകളുടെ ബന്ദ്. നാഷണൽ കോൺഫറൻസും പിഡിപിയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
ഏപ്രില്‍ 16ന് വിവാഹിതനായ കൊച്ചിയില്‍ സേവനമനുഷ്ഠിച്ചിരുന്ന നേവി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ഏപ്രില്‍ 16ന് വിവാഹിതനായ കൊച്ചിയില്‍ സേവനമനുഷ്ഠിച്ചിരുന്ന നേവി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. നാവികസേനയിലെ ലെഫ്റ്റനൻ്റ് വിനയ് അഗർവാളാണ് കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശിയാണ്. ഇക്കഴിഞ്ഞ 16 നാണ് വിവാഹം നടന്നത്. മധുവിധു ആഘോഷിക്കാൻ ഭാര്യയുമായി യാത്ര തിരിച്ചതാണ്.
മരിച്ചവരില്‍ മലയാളിയും
പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. മരിച്ചത് ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍(65). കൊല്ലപ്പെട്ടത് മകളുടെ മുന്നില്‍വെച്ചാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിനോദ സഞ്ചാരത്തിന് കുടുംബത്തിനോടൊപ്പം എത്തിയതായിരുന്നു.
തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവും; മുഖ്യമന്ത്രി പിണറായി വിജയന്‍
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദി ആക്രമണത്തിൽ നഷ്ടപ്പെട്ട ജീവനുകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു, അനുശോചനം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അതിവേഗം കണ്ടെത്തുകയും നിയമത്തിനു മുന്നിൽ എത്തിക്കുകയും വേണം. തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടാനാകണം.എല്ലാ പ്രതിലോമശക്തികളെയും അതിശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹീനമായ ആക്രമണം, ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം; ഇസ്രയേല്‍
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇസ്രയേല്‍. ഹീനമായ ആക്രമണമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇസ്രായേൽ ഇന്ത്യയ്‌ക്കൊപ്പമെന്നും പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ശ്രീനഗറിൽ എത്തി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ശ്രീനഗറിൽ എത്തി. ഇപ്പോള്‍ ഉന്നതതല യോഗം നടന്നുകൊണ്ടിരിക്കുകയാണ്.
ആക്രമണം നടത്തിയത് ഏഴംഗ ഭീകര സംഘം
പഹല്‍ഗാം ഭീകരാക്രമണം നടത്തിയത് ആക്രമണം നടത്തിയത് ഏഴംഗ ഭീകര സംഘമാണെന്ന് സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍. ഭീകരര്‍
പലതവണ വെടിവെച്ചെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.
മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുളള
പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുളള.
അക്രമങ്ങൾക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം; മുഖ്യമന്ത്രി പിണറായി വിജയന്‍
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഇത്തരം ആക്രമണങ്ങൾക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ഹൈക്കോടതി ജഡ്ജിമാർ സുരക്ഷിതർ
കശ്മിരീലേക്ക് പോയ മൂന്ന് കേരള ഹൈക്കോടതി ജഡ്ജിമാർ സുരക്ഷിതർ. അതേ സമയം ഭീകരാക്രമണത്തിൽ പരുക്കേറ്റവരെ അനന്ത്നാഗിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എൻഐഎ സംഘം നാളെ പഹൽഗാമിലെത്തും.ശ്രീനഗറിൽ ഇന്ന് അടിയന്തര സുരക്ഷാ യോഗം ചേരും. അമിത് ഷാ ഉടൻ ശ്രീനഗറിലെത്തും. ആക്രമണം നടന്ന സ്ഥലത്ത് കരസേന കമാൻഡോ സംഘവും തെരച്ചില്‍ നടത്തുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ വിദേശികളുണ്ടെന്ന് സൂചന. രണ്ട് വിദേശികൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു. 9596777669, 01932225870 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍.
9419051940 ഈ നമ്പറില്‍ വാട്‌സ്ആപ്പ് വഴിക്ക് ബന്ധപ്പെടാം.
'കുറ്റവാളികൾ മൃഗങ്ങളാണ്, മനുഷ്യത്വമില്ലാത്തവരാണ്, അപലപിക്കാൻ വാക്കുകൾ പോരാ'; ജമ്മു കശ്മീർ മുഖ്യമന്ത്രി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കുറ്റവാളികൾ മൃഗങ്ങളാണ്, മനുഷ്യത്വമില്ലാത്തവരാണ്, അപലപിക്കാൻ വാക്കുകൾ പോരാ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ
പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ.
ഹീനമായ പ്രവൃത്തി, വലിയ വില നൽകേണ്ടിവരും; ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ
പഹല്‍ഗാം ഭീകരാക്രമണം ഹീനമായ പ്രവൃത്തിയാണെന്നും വലിയ വില നൽകേണ്ടിവരുമെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഡിജിപിയുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംഘങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരർ ഹിന്ദിയിലും പഞ്ചാബിയിലും സംസാരിച്ചു
പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച ഭീകരർ ഹിന്ദിയിലും പഞ്ചാബിയിലും സംസാരിച്ചുവെന്ന് റിപ്പോര്‍ട്ട്.
മരിച്ചവരിൽ ഒരാൾ ഒഡിഷ സ്വദേശി പ്രശാന്ത് സത്പതിയെന്ന് തിരിച്ചറിഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രി സംഭവ സ്ഥലത്തേക്ക് യാത്ര തിരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഹൽഗാമിൽ ഇന്ന് എത്തിയേക്കും.
'അങ്ങേയറ്റം ഭയാനകവും മാപ്പർഹിക്കാത്തതും'; രാഷ്ട്രപതി
പഹല്‍ഗാം ഭീകരാക്രമണം അങ്ങേയറ്റം ഭയാനകവും മാപ്പർഹിക്കാത്തതുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.
മനുഷ്യരാശിക്കെതിരായ ആക്രമണം; അരവിന്ദ് കെജ്‌രിവാൾ
നിരായുധരായ നിരപരാധികളെ ലക്ഷ്യമിടുന്നത് മനുഷ്യരാശിക്കെതിരായ ആക്രമണമാണെന്ന് ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ. ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെടിയുതിർത്തത് മൂന്ന് ഭീകരർ
വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിർത്തത് മൂന്ന് ഭീകരരെന്ന് റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയും
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കർണാടക സ്വദേശിയും. ശിവമോഗയിൽ നിന്ന് വിനോദയാത്ര പോയ മഞ്ജുനാഥ് റാവു ( 47) ആണ് കൊല്ലപ്പെട്ടത്. ഭാര്യ പല്ലവിക്കും കുഞ്ഞിനുമൊപ്പം മൂന്നു ദിവസം മുൻപായിരുന്നു കാശ്മീരിൽ എത്തിയത്. മരണ വിവരം കേന്ദ്ര സർക്കാർ അറിയിച്ചതായി ഡികെ ശിവകുമാർ അറിയിച്ചു.
ഹെല്‍പ്പ്ലൈന്‍ നമ്പർ
അനന്ത്നാഗ് പൊലീസ് ഹെൽപ് ഡെസ്ക് - 9596777669, 01932225870
വാട്‌സ്ആപ് - 9419051940
അപലപിച്ച് രാഷ്ട്രപതി
ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമോന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു
കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു. ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയും ഒപ്പമുണ്ട്.
ശക്തമായ നടപടിയെന്ന് പ്രധാനമന്ത്രി
അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത്ഷായുമായി ഫോണില്‍ സംസാരിച്ചെന്നും മോദി അറിയിച്ചു.
മരണം 24
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയെന്ന് പ്രാദേശിക മാധ്യമങ്ങള്‍