കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പോക്സോ ചുമത്തി, അന്വേഷണം

ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്

dot image

കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്.

50 ഗ്രാം കഞ്ചാവുമായാണ് പൊലീസ് ഇയാളെ ആദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് ചോദ്യം ചെയ്യലിനിടെ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.

പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് ചുമത്തിയത്. പ്രതി ദീർഘകാലമായി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിലെല്ലാം ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നോ എന്നതും പൊലീസ് പരിശോധിക്കുകയാണ്.

Content Highlights: Disturbing visuals found from drug case culprits phone at Perumbavoor

dot image
To advertise here,contact us
dot image