
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി പദവിയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു കാനം രാജേന്ദ്രൻ. അച്യുതമേനോൻ, എം എൻ ഗോവിന്ദൻ നായർ തുടങ്ങിയ നേതാക്കൾക്കൊപ്പം 25-ാം വയസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗമായിരുന്ന കാനത്തിൻെറ രാഷ്ട്രീയ ജീവിതം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു.
കാനമില്ലാതെ വാഴൂര്‍ ഇല്ലായിരുന്നു, പക്ഷേ വാഴൂര്‍ ഇല്ലാതെയും കാനമുണ്ടായിരുന്നു!സി പി ഐ രാഷ്ട്രീയത്തിലെ അതികായനായിരുന്നു കാനം രാജേന്ദ്രൻ.1950ൽ കോട്ടയം കാനത്താണ് ജനനം. വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കാനത്തിന്റെ രാഷ്ട്രീയ പ്രവേശം എഐഎസ്എഫിലൂടെയായിരുന്നു. പാർട്ടി നിർദ്ദേശ പ്രകാരം മോസ്കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം നടത്തി. പിന്നീട് എഐവൈഎഫ് പ്രവർത്തകനായ കാനം 1970 ൽ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കേരളത്തിൽ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1970 ൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമായി. 25-ാം വയസിൽ എൻ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 53 വർഷമായി സംസ്ഥാന കൗൺസിൽ അംഗമാണ്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ൽ കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍ വച്ച് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്.
'ഈ നഷ്ടം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയില്ല'; കാനം രാജേന്ദ്രനെ അനുസ്മരിച്ച് പന്ന്യൻ രവീന്ദ്രൻഎം.എൻ, സി അച്യുതമേനോൻ, ടി വി തോമസ്, പി.കെ.വി തുടങ്ങിയ മഹാരഥന്മാർക്കൊപ്പമുള്ള പ്രവർത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്താണ് കാനത്തിന്റെ വഴികാട്ടി. യുവജന രംഗത്തു നിന്ന് നേരിട്ട് ട്രേഡ് യൂണിയൻ മേഖലയിലെ പ്രവർത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്. 1970 ൽ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തിളക്കമാർന്ന പ്രവർത്തനം നടത്താൻ കാനത്തിന് കഴിഞ്ഞു. ഈ ഘട്ടത്തിലാണ് വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും പുത്തൻതലമുറ ബാങ്കുകള്‍, ഐടി സ്ഥാപനങ്ങള്‍, മുതൽ സിനിമാ മേഖലയിലുള്‍പ്പെടെ പുതിയ യൂണിയനുകളുണ്ടാക്കിയത്.
കാനം രാജേന്ദ്രന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി, സംസ്കാരം മറ്റന്നാൾ1982 ൽ വാഴൂരിൽ നിന്ന് നിയമസഭാംഗമായി. രണ്ട് തവണ വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി. നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്കായി കാനം നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിർമ്മാണ തൊഴിലാളി നിയമം നിലവിൽവന്നത്. നിയമസഭയിൽ ഈ സ്വകാര്യ ബില്ല് വോട്ടിനിട്ടാണ് അവതരണാനുമതി നേടിയത്. നിയമ നിർമ്മാണ വേളകളിൽ ചർച്ചയിൽ സജീവമായി പങ്കെടുത്തിരുന്ന കാനം രാജേന്ദ്രൻ ഈ നിലയിൽ ഏറെ ശ്രദ്ധേയനായി. കേരള നിയമസഭയിൽ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരായിരുന്നു. വാക്കുകളിൽ മിതത്വമെന്നത് നിയമ സംഹിത പോലെ പിന്തുടർന്ന നേതാവാണ് കാനം. എന്നാൽ വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലർത്തണമെന്നതിൽ വിട്ടുവീഴ്ചയും കാട്ടിയില്ല.
'അസാമാന്യ മനക്കരുത്തോടെ നിലപാടുകള്‍ തുറന്ന് പറഞ്ഞ നേതാവ്'; കാനത്തെ അനുസ്മരിച്ച് കെ സുധാകരന്രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിലുളള പ്രാവീണ്യമായിരുന്നു കാനത്തിൻെറ കരുത്ത്. തിരുത്തൽ ശക്തിയായി കേരളത്തിലെ സിപിഐയെ നയിച്ച കാനം ഇടത് ഐക്യം തകരാതെ കാക്കാനും ശ്രദ്ധ പുലർത്തി. ഉറച്ച നിലപാടുകളുളള നേതാവിനെയാണ് കാനത്തിന്റെ വിയോഗത്തിലൂടെ രാഷ്ട്രീയകേരളത്തിന് നഷ്ടമായിരിക്കുന്നത്.