2000 പൊതു ഇടങ്ങളില് കൂടി സൗജന്യ വൈഫൈ; പദ്ധതിക്ക് ഭരണാനുമതി

കെ-ഫൈ പദ്ധതിയുടെ ഐടി മിഷന് മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകള് ഒരുക്കുന്നത്

dot image

തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി 2000 പൊതു ഇടങ്ങളില് കൂടി സൗജന്യ വൈഫൈ ലഭ്യമാകുന്നു. കെ-ഫൈ പദ്ധതിയുടെ ഐടി മിഷന് മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകള് ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ ഭരണാനുമതി നല്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില് കുറിച്ചു.

ബസ് സ്റ്റാന്ഡുകള്, ജില്ലാ ഭരണ കേന്ദ്രങ്ങള്, പഞ്ചായത്ത് കേന്ദ്രങ്ങള്, പാര്ക്കുകള്, പ്രധാന സര്ക്കാര് ഓഫീസുകള്, ലൈബ്രറികള്, പ്രധാന സര്ക്കാര് ആശുപത്രികള് എന്നിവിടങ്ങളില് ഇതിനോടകം തന്നെ വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേയാണ് 2000 വൈഫൈ ഹോട്ട്സ്പോട്ടുകള് കൂടി ആരംഭിക്കാനൊരുങ്ങുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

രണ്ടായിരം പൊതു ഇടങ്ങളില് കൂടി ഇനി സൗജന്യ വൈഫൈ. സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷന് മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകള് ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്കി. നിരവധി ബസ് സ്റ്റാന്ഡുകള്, ജില്ലാ ഭരണ കേന്ദ്രങ്ങള്, പഞ്ചായത്ത് കേന്ദ്രങ്ങള്, പാര്ക്കുകള്, പ്രധാന സര്ക്കാര് ഓഫീസുകള്, ലൈബ്രറികള്, പ്രധാന സര്ക്കാര് ആശുപത്രികള് എന്നിവിടങ്ങളില് ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്.

സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സര്ക്കാര് സേവനങ്ങള് സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങള്ക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏല്ലാവര്ക്കും പബ്ലിക്ക് വൈഫൈ സൗകര്യമുറപ്പാക്കുന്ന കെ ഫൈ ഉള്പ്പെടെ ഈ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളിലൂടെ സമ്പൂര്ണ ഡിജിറ്റല് സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ് നാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us