'ഇംഗ്ലണ്ടുമായുള്ള സെമി വെറുമൊരു ഫുട്‌ബോള്‍ മത്സരം മാത്രം'; നിലപാട് പറഞ്ഞ് സ്‌കലോണി

സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ലോകകപ്പ് സെമിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് സ്‌കലോണി ഇക്കാര്യം വ്യക്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ ഫിഫ ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തെ ഒരു ഫുട്‌ബോള്‍ മത്സരം മാത്രമായി കാണാനാണ് താല്പര്യപ്പെടുന്നതെന്ന് അര്‍ജന്റീന പരിശീലകന്‍ ലിയോണല്‍ സ്‌കലോണി.

ചരിത്രപരമായ വൈര്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെയും ആരാധകരുടെയും ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ലോകകപ്പ് സെമിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് സ്‌കലോണി ഇക്കാര്യം വ്യക്തമാക്കിയത്.

ഫുട്‌ബോളിനപ്പുറം രാഷ്ട്രീയ ചരിത്രവും ഇഴചേര്‍ന്നതാണ് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടങ്ങള്‍. 1982-ലെ ഫോക്ലാന്‍ഡ്സ് യുദ്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1986 ലോകകപ്പില്‍ ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോളിന്റെ പേരിലും അർജന്റീന-ഇംഗ്ലണ്ട് പോരാട്ടം വലിയ ചർച്ചയാണ്.

തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ കടക്കാന്‍ ഒരുങ്ങുകയാണ് അര്‍ജന്റീന. പടിക്കൽ കലമുടക്കുന്നവർ എന്ന പേര് മാറ്റാനാണ് ഇംഗ്ലണ്ട് എത്തുന്നത്. ജൂലായ് 15 അർധ രാത്രി 12 : 30 നാണ് മത്സരം.

content highlights:lionel scaloni statement about argentina vs england world cup semifinal

To advertise here,contact us