സഹല് ശത്രുപാളയത്തിലേക്ക്; പകരം സൂപ്പര് താരം മഞ്ഞക്കുപ്പായത്തില്

സഹല് മോഹന് ബഗാനില് ചേര്ന്നുവെന്ന് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

സഹല് ശത്രുപാളയത്തിലേക്ക്; പകരം സൂപ്പര് താരം മഞ്ഞക്കുപ്പായത്തില്
dot image

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സില് നിന്ന് പടിയിറങ്ങിയ മലയാളി താരം സഹല് അബ്ദുല് സമദിന് പകരം മറ്റൊരു സൂപ്പര് താരത്തെ മഞ്ഞക്കുപ്പായത്തിലെത്തിച്ച് ക്ലബ്ബ്. മോഹന് ബഗാന് സൂപ്പര് ജയന്റ്സിന്റെ മുന് നായകന് പ്രീതം കോട്ടാലിനെയാണ് ബ്ലാസ്റ്റേഴ്സ് ക്യാംപിലെത്തിച്ചത്. അതേസമയം സഹല് മോഹന് ബഗാനില് ചേര്ന്നുവെന്ന് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണില് മോഹന് ബഗാനെ ചാംപ്യന്മാരാക്കിയതില് നിര്ണായക പങ്കുവഹിച്ച താരമാണ് പ്രീതം കോട്ടല്. കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സോഷ്യല് മീഡിയ ഹാന്ഡിലുകളിലൂടെയാണ് യുവ ഡിഫന്ഡറെ സൈന് ചെയ്തെന്ന് പ്രഖ്യാപിച്ചത്. 'കലൂരില് പുലിയിറങ്ങിയിരിക്കുന്നു' എന്നാണ് ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമങ്ങളില് കുറിച്ചത്.

പ്രീതം കോട്ടാലിനൊപ്പം മുംബൈ സിറ്റി എഫ്സി താരമായ നവോച്ച സിംഗിനെയും ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ചിട്ടുണ്ട്. വായ്പ അടിസ്ഥാനത്തിലാണ് നവോച്ച മഞ്ഞക്കുപ്പായത്തില് കളിക്കാനെത്തുന്നത്. നവോച്ചയുടെ കൂടെ തന്നെ പ്രീതം കോട്ടാലും മഞ്ഞപ്പടയിലെത്തുന്നതോടെ പ്രതിരോധ നിര ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.

dot image
To advertise here,contact us
dot image