മഞ്ഞക്കുപ്പായത്തിലെ കന്നി സെഞ്ച്വറിയില്‍ ചരിത്രം കുറിച്ച് സഞ്ജു; റെക്കോർഡില്‍ രാഹുല്‍ മാത്രം

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ സഞ്ജു 56 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്

മഞ്ഞക്കുപ്പായത്തിലെ കന്നി സെഞ്ച്വറിയില്‍ ചരിത്രം കുറിച്ച് സഞ്ജു; റെക്കോർഡില്‍ രാഹുല്‍ മാത്രം
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ സഞ്ജു 56 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ നിരവധി റെക്കോർഡുകളും സഞ്ജു സ്വന്തം പേരിലെഴുതിച്ചേർത്തിരിക്കുകയാണ്.

ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം എന്ന ചരിത്രനേട്ടം സഞ്ജു സ്വന്തമാക്കി. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്), രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ചെന്നൈയ്ക്കും വേണ്ടിയാണ് സഞ്ജു മൂന്നക്കം കടന്നത്.

കെ എല്‍ രാഹുലാണ് നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയാണ് രാഹുൽ‌ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

അതേസമയം സഞ്ജുവിന്റെ സെഞ്ച്വറിക്കരുത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് സീസണിലെ ആദ്യവിജയം കുറിച്ചിരിക്കുകയാണ്. ചെപ്പോക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വിജയം പിടിച്ചെടുത്തത്. ഫോമിലേക്ക് ഉയര്‍ന്ന മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ച സഞ്ജുവാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Content Highlights: Sanju Samson joins KL Rahul as the only players to score IPL Centuries for 3 different franchises

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us