'സിംബാബ്‌വേ ഓസീസിനെ വീഴ്ത്തിയല്ലേ, അപ്പോൾ ഇക്കുറിയും ഇന്ത്യ ലോകകപ്പടിക്കും !- വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരിക്കൽ പോലും ഓസീസിന് സിംബാബ്‍വേയെ തോൽപ്പിക്കാനായിട്ടില്ല.

'സിംബാബ്‌വേ ഓസീസിനെ വീഴ്ത്തിയല്ലേ, അപ്പോൾ ഇക്കുറിയും ഇന്ത്യ ലോകകപ്പടിക്കും !- വിരേന്ദർ സെവാഗ്
dot image

ഓസ്‌ട്രേലിയക്കെതിരായ സിംബാബ്‍വേയുടെ വിജയമാണ് ഇപ്പോൾ ക്രിക്കറ്റ് സർക്കിളുകളിലെ സുപ്രധാന ചർച്ച. കൊളംബോയിൽ അരങ്ങേറിയ പോരിൽ 23 റൺസിനാണ് സിംബാബ്വേ ഓസീസിനെ കശക്കിയെറിഞ്ഞത്. ബ്ലെസിങ് മുസർബാനിയുടെ നാല് വിക്കറ്റ് പ്രകടനമാണ് സിംബാബ് വേക്ക് ചരിത്ര ജയം സമ്മാനിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരിക്കൽ പോലും ഓസീസിന് സിംബാബ്‍വേയെ തോൽപ്പിക്കാനായിട്ടില്ല.

ഇതിനിടെയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിട്ടൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മുമ്പ് വിശ്വവേദികളിൽ സിംബാബ്‍വേ ഓസീസിനെ വീഴ്ത്തിയപ്പോഴൊക്കെ ഇന്ത്യ കപ്പടിച്ചിട്ടുണ്ടെന്നും ഇക്കുറിയും അത് സംഭവിക്കുമോ എന്നുമാണ് സെവാഗ് ചോദിച്ചത്.

'1983 ൽ സിംബാബ്വേ ഓസീസിനെ വീഴ്ത്തി. ഇന്ത്യ അന്ന് ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി.

2007 ടി20 ലോകകപ്പിൽ സിംബാബ്വോ ഓസീസിനെ തോൽപ്പിച്ചു- അന്നും ഇന്ത്യ കിരീടമണിയുന്നു

ഇപ്പോളിതാ 2026 ലും തോൽപ്പിക്കുന്നു- ഇക്കുറിയും ഇന്ത്യ കപ്പടിക്കുമോ'- സെവാഗ് ചോദിച്ചു.

dot image
To advertise here,contact us
dot image