ജെമീമാ യൂ ബ്യൂട്ടീ!!! ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

അര്‍ധ സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്

ജെമീമാ യൂ ബ്യൂട്ടീ!!! ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
dot image

ശ്രീലങ്കയ്‌ക്കെതിരായ വനിതാ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20 മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 32 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

അര്‍ധ സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. വണ്‍ഡൗണായി ഇറങ്ങിയ താരം 44 പന്തില്‍ പുറത്താകാതെ പത്ത് ബൗണ്ടറി സഹിതം 69 റണ്‍സ് സ്വന്തമാക്കി. 25 പന്തില്‍ 25 റണ്‍സെടുത്ത സ്മൃതി മന്ദാന, 16 പന്തില്‍ പുറത്താകാതെ 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരും ഭേദപ്പെട്ട സംഭാവന നല്‍കി. ഷഫാലി വര്‍മയാണ് (9) പുറത്തായ മറ്റൊരു താരം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 121 റണ്‍സ് നേടിയത്. 43 പന്തില്‍ 39 റണ്‍സെടുത്ത വിഷ്മി ഗുണരത്‌നെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ, നല്ലപുറെഡി ചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: India Women vs Sri Lanka Women, 1st T20I: Jemimah Rodrigues’ Fifty guides India to 8-wicket win in Vizag

dot image
To advertise here,contact us
dot image