സ്വര്‍ണം വാങ്ങാന്‍ ഇന്ന് നല്ല ദിവസം; ഇന്നും വില കുറഞ്ഞു

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസമായി വില കുറഞ്ഞാണ് നില്‍ക്കുന്നത്

സ്വര്‍ണം വാങ്ങാന്‍ ഇന്ന് നല്ല ദിവസം; ഇന്നും വില കുറഞ്ഞു
ഷെറിങ് പവിത്രൻ
1 min read|13 Feb 2026, 10:14 am
dot image

സ്വര്‍ണവിലയില്‍ സമാനതകളില്ലാത്ത മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിടിതരാതെ മുന്നോട്ട് പോവുകയാണ് സ്വര്‍ണവില. കഴിഞ്ഞ കുറച്ചുദിവസം കൂടിനിന്ന വില ഇന്നലെയും ഇന്നുമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ജ്വലറികളില്‍ എത്തുന്നതില്‍ കൂടുതല്‍ പേരും സ്വര്‍ണം മാറ്റിവാങ്ങുകയും വില്‍ക്കുകയുമാണ് ചെയ്യുന്നത്. ഇന്നത്തെ വില അനുസരിച്ച് ആഭരണം വാങ്ങാന്‍ താല്‍പര്യമുളളവര്‍ക്ക് നല്ല ദിവസമാണ്.

Gold prices  February 13

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,14,240 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,280 രൂപയും. 1,920 രൂപയുടെ വ്യത്യാസമാണ് പവന്‍ വലയില്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമിന് ഇന്നലത്തേതിനെ അപേക്ഷിച്ച് 240 രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 14,520 രൂപയും പവന് 1,16,160 രൂപയുമായിരുന്നു വിപണിവില.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു ഗ്രാമിന് ഇന്ന് 11,735 രൂപയും പവന് 93,880 രൂപയുമാണ് വിപണി വില. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,135 രൂപയും പവന് 73,080 രൂപയും 9 കാരറ്റിന് ഗ്രാം വില 5,890 രൂപയും പവന് 47,120 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ ഗ്രാമിന് 300 രൂപയും 10 ഗ്രാമിന് 3,000 രൂപയുമായിരുന്ന വെളളി വില ഇന്ന് ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

Gold prices  February 13

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

ഫെബ്രുവരി 1 - 1,17,760
ഫെബ്രുവരി 2 - 14,040
ഫെബ്രുവരി 3 - 1,12,880
ഫെബ്രുവരി 4 - 1,16,920
ഫെബ്രുവരി 5 - 112,920
ഫെബ്രുവരി 6 - 1,11,720
ഫെബ്രുവരി 7 - 1,14,840
ഫെബ്രുവരി 9 - 1,15,800
ഫെബ്രുവരി 10 - 1,16,440
ഫെബ്രുവരി 11 -1,17,040
ഫെബ്രുവരി 12 - 1,16,160

Gold prices  February 13

സ്വര്‍ണം വാങ്ങുന്നവര്‍ ആദ്യം ചെയ്യേണ്ടത് എന്തിന് വാങ്ങുന്നു എന്ന് തീരുമാനിക്കുകയാണ്. ആഭരണമായി ധരിക്കാനാണെങ്കില്‍ 22 കാരറ്റോ അതില്‍ താഴെയോ മതിയാകും എന്നാല്‍ നിക്ഷേപം എന്ന നിലയില്‍ കാണുന്നവര്‍ക്ക് 24 കാരറ്റ് സ്വര്‍ണമാണ് നല്ലത്. ഡോളര്‍ സൂചിക ഉയര്‍ന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. ക്രൂഡ് ഓയില്‍ വിലയിലും കുറവുണ്ടായിട്ടുണ്ട്. അമേരിക്ക ഇറാന്‍ ചര്‍ച്ചയുടെ ഭാവി വരും ദിവസങ്ങളില്‍ വിപണിയെ മാറ്റി മറിക്കാന്‍ സാധ്യതയുണ്ട്.

Content Highlights :Gold prices have fallen in Kerala today. Today is a good day for those interested in buying jewellery.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image