വീണ്ടും സംവിധായികയായി അഹാന കൃഷ്ണ; കൂട്ടിന് നിമിഷ് രവിയും

നേരത്തെ അഹാന സംവിധാനം ചെയ്ത വീഡിയോയും ഏറെ ശ്രദ്ധ നേടിയുരുന്നു

വീണ്ടും സംവിധായികയായി അഹാന കൃഷ്ണ; കൂട്ടിന് നിമിഷ് രവിയും
dot image

അഹാന കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ റിലീസിന് തയ്യാറെടുക്കുന്നു. എഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോയെ കുറിച്ച് അഹാന കൃഷ്ണ തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. നിമിഷ് രവിയാണ് വീഡിയോയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജെകെ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

സൂര്യകാന്തി പൂവിന്റെ ചിത്രവുമായാണ് മ്യൂസിക് വീഡിയോയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 24ന് പുറത്തുവിടുമെന്ന് അഹാന അറിയിച്ചിട്ടുണ്ട്. നിമിഷ് രവിയ്ക്കും ജെകെയ്ക്കുമൊപ്പം തനിക്ക് ഏറെ പ്രിയപ്പെട്ട കുറച്ച് പേർ കൂടി ഈ മ്യൂസിക് വീഡിയോയിൽ ഒപ്പമുണ്ടെന്നും അഹാന കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് അഹാനയ്ക്ക് ആശംസകൾ അറിയിച്ച് കമന്റ് ബോക്‌സിൽ എത്തിയിരിക്കുന്നത്.

അഹാന സംവിധാനം ചെയ്യുന്ന രണ്ടാം മ്യൂസിക് വീഡിയോ ആണിത്. 2021ൽ തോന്നൽ എന്ന പേരിൽ നടി ഒരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരുന്നു. ഒരു റസ്റ്ററന്റിന്റെ പശ്ചാത്തലത്തിൽ കുട്ടിക്കാലത്തെ മധുരോർമകളുമായി എത്തിയ ആ മ്യൂസിക് വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.

തോന്നലിന് സംഗീതം നൽകിയത് ഗോവിന്ദ് വസന്തയായിരുന്നു. ഷറഫു രചിച്ച വരികൾ ഹാനിയ നഫീസയായിരുന്നു പാടിയത്. അനീസ് നാടോടിയായിരുന്നു പ്രൊഡക്ഷൻ ഡിസൈൻ ചെയ്തത്. നിമിഷ് രവി തന്നെയായിരുന്നു ക്യാമറ.

കണ്ടന്റ് ക്രിയേഷനിലും ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്ന അഹാന സിനിമയിലും ശ്രദ്ധേയമായ പെർഫോമൻസുകൾ കാഴ്ച വെക്കുന്നുണ്ട്. 2023ൽ പുറത്തിറങ്ങിയ അടി എന്ന ചിത്രത്തിലെ ഗീതിക എന്ന വേഷം അഹാനയക്ക് കയ്യടികൾ നേടി കൊടുത്തിരുന്നു. നാൻസി റാണിയിലെ നായിക വേഷം, ലോക, പാച്ചുവും അത്ഭുതവിളക്കും എന്നീ ചിത്രങ്ങളിലെ കാമിയോ വേഷങ്ങളിലുമാണ് അഹാന കൃഷ്ണ ഒടുവിൽ ബിഗ് സ്‌ക്രീനിൽ എത്തിയത്.

Content Highlights: Ahaana Krishna directing new music video will be out soon. Nimish Ravi will be doing the cinematography

dot image
To advertise here,contact us
dot image