യുവാക്കളെ ലോറിയിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതികൾ പിടിയിൽ

പ്രതികൾ ലോറിയിൽ പിന്തുടർന്നാണ് യുവാക്കളെ ഇടിച്ചു വീഴ്ത്തിയത്

dot image

ആലപ്പുഴ: ആലപ്പുഴയിൽ യുവാക്കളെ ലോറിയിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ.
തണ്ണീർമുക്കം സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്.
മാലിന്യം തള്ളുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച സോജ , അജിത് എന്നീ യുവാക്കളെയാണ് ഇവർ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പാതിരപ്പള്ളിയിൽ ദേശീയ പാതയിൽ ആയിരുന്നു സംഭവം.

പ്രതികൾ ലോറിയിൽ പിന്തുടർന്നാണ് യുവാക്കളെ ഇടിച്ചു വീഴ്ത്തിയത്. കൊലപ്പെടുത്താൻ ശ്രമിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. നോർത്ത് ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കൊറിയർ കവറിലെ അഡ്രസ് തുമ്പായി; കുഞ്ഞിനെ കൊലപ്പെടുത്തിയവരിലേക്ക് പൊലീസെത്തി

അന്വേഷണത്തിന് ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ദേശീയ പാതയോരത്ത് തള്ളിയ മാലിന്യം കളർകോടെ ഹോട്ടലിലേതെന്നും പൊലീസ് പറഞ്ഞു.

dot image
To advertise here,contact us
dot image