ആലപ്പുഴയിൽ ക്ഷേത്രം കുത്തി തുറന്ന് മോഷണം

പാവുക്കര 2295ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം

dot image

ആലപ്പുഴ: മാന്നാർ പാവുക്കര തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. ഓഫീസ് കുത്തി തുറന്ന് 35,000 രൂപയോളം മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ചൊവ്വാഴ്ച പുലർച്ചയ്ക്കുമിടയിലാണ് മോഷണം നടന്നത്. മാന്നാർ പൊലിസ് അന്വേഷണം തുടങ്ങി. രാവിലെ 10 മണിയോടെ ഓഫീസ് തുറക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയാണ് ഓഫീസ് മുറി കുത്തി തുറന്ന നിലയിൽ കണ്ടെത്തിയത്

അകത്തു കയറി പരിശോധിച്ചപ്പോൾ അലമാരയും അതിനുള്ളിലെ ലോക്കറും തുറന്ന നിലയിലായിരുന്നു. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് കളളൻ കൊണ്ടുപോയത്. മറ്റൊരു ലോക്കറിൽ സ്വർണ്ണം സൂഷിച്ചിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. നാണയ തുട്ടുകൾ സൂക്ഷിച്ചിരുന്ന ബാഗും കളളൻ എടുത്തില്ല. പാവുക്കര 2295ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം.

ആലപ്പുഴയിൽ നിന്നുള്ള ഡോഗ് സ്ക്വാഡും , ആലപ്പുഴയിൽ നിന്നുള്ള വിരലടയാള വിദഗ്ദരായ അപ്പുക്കുട്ടൻ, നിമിഷ, സോബി വിൻസെന്റ്, ചന്ദ്രദാസ്. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും മോഷണം നടന്ന ക്ഷേത്രത്തിൽ എത്തി പരിശോധന നടത്തി

dot image
To advertise here,contact us
dot image