

goole pay, phonePe, Paytm പോലെയുള്ള UPI ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടാകും അല്ലേ?. ഒരേ മൊബൈല്‍ നമ്പറില്‍ രണ്ട് UPI അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ? അതോ ഒരു മൊബൈല്‍ നമ്പറില്‍നിന്ന് ഒരു UPI ആപ്പ് മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയുള്ളോ ?. എന്നാല്‍ അതിനുള്ള ഉത്തരം ഇതാ… ഒരേ മൊബൈല്‍ നമ്പറില്‍ നിന്ന് ഒന്നിലധികം UPI ആപ്പുകള്‍ ഉപയോഗിക്കാം. കൂടാതെ ഒരേ നമ്പറിലേക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാനും കഴിയും. പക്ഷേ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്ന് മാത്രം.

ആദ്യം മൊബൈല്‍ നമ്പര്‍ UPI-യിലേക്ക് ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. തുടര്‍ന്ന് PhonePe, GooglePay, BHIM, Paytm, അല്ലെങ്കില്‍ മറ്റേതെങ്കിലും UPI ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങളുടെ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുക. നമ്പര്‍ SMS വഴി പരിശോധിച്ചുറപ്പിക്കപ്പെടും. തുടര്‍ന്ന് ആപ്പ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ കാണിക്കും. ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുത്ത് UPI പിന്‍ സജ്ജമാക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യുക. അപ്പോള്‍ നിങ്ങളുടെ UPI ഉപയോഗിക്കാന്‍ തയ്യാറാകും.

ഒരേ മൊബൈല്‍ നമ്പറുള്ള രണ്ടോ അതിലധികമോ ബാങ്ക് അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒരൊറ്റ UPI ആപ്പിലേക്ക് ലിങ്ക് ചെയ്യാം. വേണമെങ്കില്‍, PhonePe, Google Pay, BHIM പോലുള്ള വ്യത്യസ്ത UPI ആപ്പുകളിലും ഒരേ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം. അതായത് ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് രണ്ടോ അതിലധികമോ UPI ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല.

അതായത് ഒരാളുടെ മൊബൈല്‍ നമ്പര്‍ ഒരു ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു നമ്പറില്‍ നിന്ന് രണ്ടോ അതിലധികമോ UPI ആപ്പുകളും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും. ബാങ്ക് അക്കൗണ്ട് ശരിയായി ചേര്‍ക്കുക. ഒരു UPI പിന്‍ സജ്ജമാക്കുക. ഡിജിറ്റല്‍ പേയ്മെന്റുകള്‍ സുരക്ഷിതമായി ഉപയോഗിക്കുക.
Content Highlights :Can multiple UPI apps and bank accounts be used with the same mobile number? What are the key rules for linking bank accounts and setting up a UPI PIN?