മൊബൈല്‍ ഫോണില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യും; അറിയാം പരിഹാര മാര്‍ഗങ്ങള്‍

വെളളം കയറിയാല്‍ ഫോണ്‍ കേടാകാന്‍ സാധ്യത വളരെ കൂടുതലാണ്

മൊബൈല്‍ ഫോണില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യും; അറിയാം പരിഹാര മാര്‍ഗങ്ങള്‍
dot image

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴെങ്കിലുമൊക്കെ അതില്‍ വെള്ളം വീഴാനോ നനയാനോ സാധ്യതയുണ്ട്. പ്രത്യേകിച്ച് മഴ നനയുമ്പോഴും എവിടെയെങ്കിലും വയ്ക്കുമ്പോള്‍ ആ പ്രതലത്തില്‍ വെളളം നനഞ്ഞിട്ടുണ്ടെങ്കിലോ ഒക്കെ. ഫോണ്‍ വെള്ളത്തില്‍ വീണാല്‍ അല്ലെങ്കിള്‍ ഫോണിനുളളില്‍ വെള്ളം ഇറങ്ങിയാല്‍ കേടാകാന്‍ സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുളള അവസരങ്ങളില്‍ എന്ത് ചെയ്യണം എന്നുള്ള സംശയം പലര്‍ക്കും ഉണ്ടാകും.

water in mobile phone

എത്രയും വേഗം വെള്ളത്തില്‍നിന്ന് പുറത്തെടുക്കുക

ഫോണ്‍ വെളളത്തിലേക്ക് വീണ് പോയിട്ടുണ്ടെങ്കില്‍ എത്രയും വേഗം അത് വെള്ളത്തില്‍നിന്ന് പുറത്തെടുക്കുക. എത്രയും വേഗം പുറത്തെടുക്കുന്നോ അത്രയും നല്ലത്. അല്ലെങ്കില്‍ വെളളം ഫോണിലെ സെന്‍സിറ്റീവ് ഭാഗങ്ങളിലേക്ക് തുളച്ച് കയറും.

ഫോണ്‍ ഓഫ് ചെയ്യുക

എത്രയും പെട്ടെന്ന് തന്നെ ഫോണ്‍ ഓഫ് ചെയ്യുക. ഉപകരണം ഓണ്‍ ആണെങ്കില്‍ വെള്ളം ഷോര്‍ട്ട് സര്‍ക്യൂട്ട് ചെയ്യപ്പെടാനും ബാറ്ററി തകരാനും സാധ്യതയുണ്ട്.

water in mobile phone

ചാര്‍ജര്‍ കേബിളുകളും ഹെഡ്‌ഫോണ്‍ വയറുകളും നീക്കം ചെയ്യുക

ഹെഡ്‌ഫോണ്‍ ജാക്കറ്റുകള്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവ നീക്കം ചെയ്യുമ്പോള്‍ വായൂ സഞ്ചാരം വര്‍ധിക്കുകയും വെള്ളം എളുപ്പത്തില്‍ പുറത്ത് പോകാന്‍ സഹായിക്കുകയും ചെയ്യും.

സിംകാര്‍ഡ് നീക്കം ചെയ്യുക

വെള്ളം സിംകാര്‍ഡിന് കേടുപാടുകള്‍ വരുത്താനും സാധ്യതയുള്ളതുകൊണ്ട് അത് നീക്കം ചെയ്യുക.

ഹെയര്‍ ഡ്രയര്‍ കൊണ്ട് ഉണക്കാമോ?

ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്നത് ഫോണിന്റെ പോര്‍ട്ടുകളും ദ്വാരങ്ങളിലുമുളള വെള്ളം ഉണങ്ങാന്‍ സഹായിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണ്‍ അമിതമായി ചൂടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

water in mobile phone

സിലിക്ക ജെല്‍ കൊണ്ട് എന്ത് ചെയ്യാം?

ഫോണ്‍ വായൂ കടക്കാത്ത ഒരു ബോക്‌സില്‍ വച്ച് അതിലേക്ക് സിലിക്ക ജെല്‍ സാഷെകള്‍ കൂടി ഇട്ട് വയ്ക്കുക. ഇവ ഈര്‍പ്പം ആഗീരണം ചെയ്യാന്‍ സഹായിക്കും.

(ഇവയൊക്കെ ഫോണില്‍ വെള്ളം കയറിയാല്‍ പെട്ടെന്ന് ചെയ്യാന്‍ കഴിയുന്ന പൊടിക്കൈകളാണ്. ചില സാഹചര്യങ്ങളില്‍ ഈ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാകണമെന്നില്ല)

Content Highlights :There is a high chance that the phone will be damaged if it gets wet.




                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image