

ഇന്ത്യന്‍ റെയില്‍വെയുടെ രാജാവ് എന്നറിയപ്പെടുന്ന ഒരു ട്രെയിന്‍ ഉണ്ടെന്ന് അറിയാമോ? ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും സൗകര്യങ്ങള്‍ കൊണ്ട് സമ്പന്നവുമായ ആ ട്രെയിനാണ് രാജധാനി എക്‌സ്പ്രസ്. ന്യൂഡല്‍ഹിയെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനാണ് രാജധാനി എക്‌സ്പ്രസ്. വേഗത, ആഡംബരം, രാജകീയ സുഖസൗകര്യങ്ങള്‍ എന്നിവയ്ക്ക് പേര്‌കേട്ടതിനാലാണ് രാജധാനി എക്‌സ്പ്രസിനെ ഇന്ത്യന്‍ റെയില്‍വെയുടെ രാജാവ് എന്ന് വിളിക്കുന്നത്.
' രാജധാനി' എന്ന വാക്കിന്റെ അര്‍ഥം തലസ്ഥാന നഗരം എന്നാണ്. ഈ ട്രെയിന്‍ ഇന്ത്യയുടെ തലസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. സമയനിഷ്ഠയുടെ കാര്യത്തിലും സേവനങ്ങളുടെ കാര്യത്തിലും ഗംഭീരമായ യാത്രാനുഭവങ്ങളുടെ കാര്യത്തിലും ഏറെ പ്രശംസിക്കപ്പെടുന്ന ട്രെയിനാണ് ഇത്.

ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ പൂര്‍ണ്ണമായി എയര്‍കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനാണിത്. റെയിവേ റൂട്ടുകളില്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുകയും കാലതാമസമില്ലാതെ കൃത്യസമയത്ത് ഓടുന്നുവെന്ന് ഉറപ്പുള്ളതുമാണിത്. ഭംഗിയുള്ള ഇന്റീരിയര്‍, സുഖസൗകര്യങ്ങള്‍ എന്നിവയാല്‍ യാത്രക്കാര്‍ക്ക് നല്ല യാത്രാനുഭവം നല്‍കുകയും ചെയ്യുന്നു.

1969 മാര്‍ച്ച് 3 ന് ന്യൂഡല്‍ഹിയെ ഹൗറ(കൊല്‍ക്കത്ത)യുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ആദ്യത്തെ രാജധാനി എക്‌സ്പ്രസ് ആരംഭിച്ചത്. രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയിലുളള യാത്രാസമയം 17 മണിക്കൂറായി കുറച്ചതുകൊണ്ട് ഈ ട്രെയിന്‍ സര്‍വ്വീസ് ഒരു ചരിത്ര സംഭവമായി കാണപ്പെട്ടു. ഈ ട്രെയിനിന്റെ വിജയം ഇന്ത്യന്‍ റെയില്‍വെയെ കൂടുതല്‍ രാജധാനി റൂട്ടുകള്‍ ആരംഭിക്കാന്‍ പ്രേരിപ്പിച്ചു. തലസ്ഥാന നഗരത്തെ മുംബൈ, ചെന്നൈ, ബംഗളൂരു, ഗുവഹാത്തി തുടങ്ങി മറ്റിടങ്ങളുമായി ബന്ധിപ്പിക്കുകയയും ചെയ്തു. ഇന്ന് ഇന്ത്യയിലുടനീളം 20ലധികം രാജധാനി റൂട്ടുകളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ രാജധാനി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 130-140 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും.
Content Highlights :Do you know which train is known as the king of Indian Railways?