സാംസങ്ങിനെ ചുറ്റിച്ച LANDFALL വൈറസ് വന്ന വഴിയേത്? കണ്ടെത്തലുമായി ഗവേഷകർ

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്

സാംസങ്ങിനെ ചുറ്റിച്ച LANDFALL വൈറസ് വന്ന വഴിയേത്? കണ്ടെത്തലുമായി ഗവേഷകർ
dot image

ഫോണുകളിലൂടെ പല തരത്തിലുള്ള തട്ടിപ്പുകള്‍ നടന്നുവരുന്ന കാലമാണ്. ഈ അടുത്ത കാലത്താണ് ലാന്‍ഡ്ഫാള്‍ (LANDFALL) എന്ന പുതിയ സ്‌പൈവെയര്‍, ഉടമ അറിയാതെ ഹാക്കര്‍മാര്‍ ഫോണുകളിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്തതിൻ്റെ വിവരങ്ങൾ പുറത്തുവന്നത്. എന്നാലിപ്പോള്‍ ഏത് മാര്‍ഗ്ഗം ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഇതിന് ശ്രമിച്ചത് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

സാംസങ് ഗ്യാലക്‌സി ഫോണില്‍ സ്വകാര്യഡാറ്റയെ അപകടത്തിലാക്കിയേക്കാവുന്ന നിലയിൽ ഉയർന്നു വന്ന സുരക്ഷാഭീഷണിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആഗോള സൈബര്‍ സുരക്ഷാ കമ്പനിയായ പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്കിന്റെ യൂണിറ്റ് 42 ഡിവിഷനാണ് ഗാലക്‌സി ഫോണുകളെ ലക്ഷ്യംവച്ചുള്ള LANDFALLഎന്ന സ്‌പൈവെയറുകള്‍ കണ്ടെത്തിയത്. സാംസങ്ങിന്റെ ആന്‍ഡ്രോയിഡ് പ്രോസസിംഗ് ലൈബ്രറിയിലാണ് ഈ പിഴവ് കണ്ടെത്തിയത്. വാട്ട്‌സ് ആപ്പ് പോലെയുളള ആപ്പുകള്‍ വഴി ഹാക്കര്‍മാര്‍ ചില ഇമേജ് ഫയലുകള്‍ (DNG ഫോര്‍മാറ്റില്‍) ഫോണിലേക്ക് അയക്കുകയാണ്.ഗ്യാലക്‌സി ഫോണില്‍ ഈ ചിത്രങ്ങള്‍ തുറക്കാനോ പ്രോസസ് ചെയ്യാനോ ശ്രമിച്ചപ്പോള്‍ സ്‌പൈവെയറുകള്‍ തനിയെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയായിരുന്നു.

സാംസങ് ഗ്യാലക്‌സിയുടെ എസ് 22, എസ് 23, എസ് 24 മോഡലും മറ്റ് ഗാലക്‌സി ഉപകരണങ്ങളിലും ആന്‍ഡ്രോയിഡ് സുരക്ഷാപിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് പതിപ്പുകള്‍ 13 മുതല്‍ 15 വരെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലും ഈ പിഴവ് കണ്ടെത്തിയിട്ടുണ്ട്. ഈ സ്‌പൈവെയറികള്‍ ഉപയോഗിച്ച് ഫോണിലെ ചിത്രങ്ങള്‍, നമ്പറുകള്‍, ഫോണ്‍സംഭാഷണം ചോര്‍ത്തല്‍, ഫോണിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യല്‍, മൂന്നാമതൊരാള്‍ക്ക് ഫോണിലെ ചാറ്റുകള്‍ വായിക്കല്‍ ഇവയെല്ലാം സാധിക്കും. 2024 ലും 2025 ന്റെ തുടക്കത്തിലും സ്‌പൈവെയറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 2025 ല്‍ ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി സാംസങ് ഈ പ്രശ്‌നം പരിഹരിച്ചതായി ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സോഫ്റ്റ് വെയർ സോഫ്റ്റ്‌വെയര്‍ അപ്ഡേഷൻ നടത്തിയ ഫോണുകളിൽ ഈ പ്രശ്നം ഇല്ലെന്നാണ് നിലവിൽ വ്യക്തമാക്കപ്പെടുന്നത്.

സൈബര്‍ സുരക്ഷാ ഭീഷണികളില്‍നിന്ന് ഒരു സ്മാര്‍ട്ട് ഫോണും പൂര്‍ണമായും സുരക്ഷിതമല്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. കൃത്യമായ ജാഗ്രത പാലിക്കുകയും ഫോണ്‍ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യുകയുമാണ് സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങള്‍.

Content Highlights :Do you have this phone that is full of spyware that leaks information? If so, you should be careful.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image