'പ്രശാന്ത് ശിവന്‍ വേണ്ട'; മൂത്താന്‍തറ ശ്രീരാംപാളയം വാര്‍ഡില്‍ മറ്റുള്ളവരെ വേണമെന്ന് ബിജെപി കോര്‍ കമ്മിറ്റി

സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സീനിയര്‍ നേതാക്കളെ മാറ്റി നിര്‍ത്തിയതിലും യോഗം തീരുമാനമെടുക്കും.

'പ്രശാന്ത് ശിവന്‍ വേണ്ട'; മൂത്താന്‍തറ ശ്രീരാംപാളയം വാര്‍ഡില്‍ മറ്റുള്ളവരെ വേണമെന്ന് ബിജെപി കോര്‍ കമ്മിറ്റി
dot image

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി സ്ഥിരമായി വിജയിക്കുന്ന വാര്‍ഡില്‍ മത്സരിക്കുന്നതിനായി ബിജെപിയില്‍ നേതാക്കള്‍ തമ്മില്‍ പിടിയും വലിയും. മൂത്താന്‍തറ ശ്രീരാംപാളയം വാര്‍ഡില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് നേതാക്കള്‍ ശ്രമിക്കുന്നത്.

ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ മത്സരിക്കുന്നതിനായി കണ്ടുവെച്ചിരിക്കുന്ന വാര്‍ഡാണിത്. എന്നാല്‍ ഈ വാര്‍ഡില്‍ മത്സരിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍ കൗണ്‍സിലറായ സുനില്‍ മോഹനും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി മധുവും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ വാര്‍ഡില്‍ മത്സരിക്കാന്‍ ആഞ്ഞുശ്രമിക്കുന്ന മൂന്ന് പേരും സി കൃഷ്ണകുമാര്‍ പക്ഷത്തുള്ളവരാണ്.

Also Read:

അതേ സമയം മൂത്താന്‍തറ ശ്രീരാംപാളയം വാര്‍ഡിലേക്ക് പ്രശാന്ത് ശിവനെയല്ല സുനില്‍ മോഹനെയോ മധുവിനെയോ പരിഗണിക്കണമെന്ന് ബിജെപി മണ്ഡലം കോര്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയം ഇന്ന് ആര്‍എസ്എസ് നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സീനിയര്‍ നേതാക്കളെ മാറ്റി നിര്‍ത്തിയതിലും യോഗം തീരുമാനമെടുക്കും.

നിലവിലെ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ്, എന്‍ ശിവരാജന്‍ ഉള്‍പ്പെടെ സീനിയര്‍ നേതാക്കളെ പരിഗണിക്കാതെയുള്ള ജില്ലാ കമ്മിറ്റിയുടെ നഗരസഭ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയാണ് തര്‍ക്കം. കൃഷ്ണദാസ് ബിജെപി സംസ്ഥാന ട്രഷറര്‍ കൂടിയാണ്. കഴിഞ്ഞ 40 വര്‍ഷമായി ജനപ്രതിനിധിയാണ് എന്‍ ശിവരാജന്‍.

Content Highlights: BJP leaders are in a fight to contest in a ward at Palakkad Municipality

dot image
To advertise here,contact us
dot image