

കഴിഞ്ഞ ദിവസമാണ് മെറ്റയുടെ എഐ ഡിവിഷനില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നത്. അറുന്നൂറ് എഐ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വന്‍ തുക മുടക്കി നിയമിച്ച ജീവനക്കാരെയാണ് മെറ്റ ഒഴിവാക്കിയത്. ഈ ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന ഒരു വാര്‍ത്തയാണ് സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌ക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മാളസ്റ്റ് എഐ എന്ന സ്റ്റാര്‍ട്ട്അപ്പാണ് വലിയ തുക ഓഫര്‍ നല്‍കി ഇവരെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്. ഈ സ്റ്റാര്‍ട്ട് അപ്പിനെ നയിക്കുന്നത് ഇന്ത്യന്‍ വംശജനായ സുദര്‍ശന്‍ കാമത്താണെന്നതാണ് പ്രധാന പ്രത്യേകത.
സ്ഥാപനത്തിന്റെ സ്ഥാപകനായ കാമത്ത് തന്റെ എക്‌സ് അക്കൗണ്ടില്‍ കൂടി ഇക്കാര്യം പരസ്യമാക്കിയത്. സ്റ്റാര്‍ട്ട് അപ്പിന്റെ സ്പീച്ച് എഐ ടീമില്‍ അപേക്ഷിക്കാനാണ് ഇവര്‍ക്ക് അവസരം നല്‍കുന്നത്. സ്പീച്ച് ഇവാലുവേഷന്‍, സ്പീച്ച് ജനറേഷന്‍, ഫുള്‍ ഡുപ്ലക്‌സ് സ്പീച്ച് ടു സ്പീച്ച് സിസ്റ്റം എന്നിവയില്‍ വിദഗ്ധരായവരാകണമെന്നാണ് അപേക്ഷകരോടുള്ള നിബന്ധന. ബുദ്ധിപരമായ കഴിവുകള്‍ മാത്രമല്ല ജോലിയോട് ആത്മാര്‍ത്ഥതയുള്ളവരെയാണ് വേണ്ടതെന്നും കാമത്ത് വ്യക്തമാക്കുന്നുണ്ട്.

ഒക്ടോബര്‍ 22നാണ് മെറ്റ ജീവനക്കാര്‍ക്ക് പിരിച്ചുവിടലിനെ സംബന്ധിച്ച് മെമോ ലഭിച്ചത്. കാര്യക്ഷമത വര്‍ധിപ്പിക്കുക, ഉദ്യോഗസ്ഥവൃന്ദത്തെ കുറയ്ക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നാണ് മെറ്റ ചീഫ് എഐ ഓഫീസര്‍ അലക്‌സാന്‍ഡര്‍ വാങ് പറഞ്ഞത്. ടീമിലെ ആളുകള്‍ കുറയുന്നത് മെച്ചപ്പെട്ട ആശയവിനിമയത്തിന് വഴിയൊരുക്കുമെന്നും എല്ലാ ജീവനക്കാരും കൂടുതല്‍ ജോലി ചെയ്യുന്നവരായി മാറുമെന്നും വാങ് പറയുന്നു.
Content Highlights: Indian Origin man offers opportunity to laid off employees from Meta