
നൂബിയ Z80 അൾട്രാ ചൈനയിൽ പുറത്തിറങ്ങി. നവംബർ 6ന് ഇത് ആഗോളവ്യാപകമായി പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നൂബിയ Z80 അൾട്രാ ഈ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ആണ്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ്, പരിഷ്കരിച്ച ക്യാമറ സജ്ജീകരണം, 90W വയർഡ്, 80W വയർലെസ് ചാർജിംഗുള്ള വലിയ 7,200mAh Si/C ബാറ്ററി തുടങ്ങിയ നിരവധി അപ്ഡേഷനുകൾ നൂബിയ Z80 അൾട്രായിലുണ്ട്.
സ്പെസിഫിക്കേഷനുകളുടെ കാര്യത്തിലും നൂബിയ Z80 അൾട്രാ ഏറെ സവിശേഷതകളോടെയാണ് പുറത്തിറങ്ങുന്നത്. 144Hz റിഫ്രഷ് റേറ്റുള്ള 6.85 ഇഞ്ച് BOE X10 AMOLED സ്‌ക്രീനാണ് നുബിയ Z80 അൾട്രായുടെ മറ്റൊരു സവിശേഷത. സ്‌ക്രീനിന്റെ റെസല്യൂഷൻ 1.5K (1216 x 2688 px) ആണ്.
ഒരു അണ്ടർ-ഡിസ്‌പ്ലേ ക്യാമറ സെറ്റ് ചെയ്തിരിക്കുന്ന നൂബിയ Z80 അൾട്രായിൽ 16MP സെൽഫി ക്യാമറ ഇതിൻ്റെ സവിശേഷതയാണ്. 1/2″ സെൻസറുള്ള 64MP പെരിസ്‌കോപ്പ് ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിനുണ്ട്. വിന്റേജ് ക്യാമറ ലുക്കിനായി നുബിയ ഓപ്ഷണൽ ഫോട്ടോഗ്രാഫി കിറ്റ് വാഗ്ദാനം ചെയ്യുന്നു. നൂബിയ 35mmന് തുല്യമായ പ്രധാന ക്യാമറ തിരികെ കൊണ്ടുവരുന്നുണ്ട്. ഇത് ഒരു കസ്റ്റം 1/1.3-ഇഞ്ച് ഓമ്‌നിവിഷൻ 990 സെൻസർ ഉപയോഗിക്കുന്നു. 3x ഒപ്റ്റിക്കൽ സൂമുള്ള 1/2″ സെൻസർ ഉപയോഗിച്ചുള്ള 64MP പെരിസ്‌കോപ്പും ഇതിൻ്റെ ഭാഗമാണ്. മൂന്നാമത്തെ ഷൂട്ടർ 1/1.55-ഇഞ്ച് സെൻസറുള്ള 18mm തുല്യമായ അൾട്രാവൈഡ് മൊഡ്യൂളാണ്.
16GB വരെ LPDDR5X റാമും 1TB UFS 4.1 സ്റ്റോറേജും നൂബിയ Z80 അൾട്രായിൽ ലഭ്യമാണ്. റെഡ് മാജിക് ഗെയിമിംഗ് ഫോണുകളിലേതുപോലെ ഒരു കോമ്പോസിറ്റ് ലിക്വിഡ് മെറ്റൽ കൂളിംഗ് സൊല്യൂഷനുമായി SD എലൈറ്റ് ജെൻ 5 സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ ഒപ്റ്റിമൽ കൂളിംഗിനായി ഉപയോക്താക്കൾക്ക് ഒരു 3D ഐസ് സ്റ്റീൽ VC ഹീറ്റ് സിങ്കും ലഭിക്കും. ലൈറ്റ് വൈറ്റ്, ഫാൻ്റം ബ്ലാക്ക്, വിൻസെൻ്റ് വാൻ ഗോഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്റ്റാറി സ്കൈ കളക്ടേഴ്‌സ് എഡിഷൻ എന്നീ നിറങ്ങളിൽ നൂബിയ Z80 അൾട്രാ ലഭ്യമാണ്.
Content Highlights: The Nubia Z80 Ultra is the latest flagship from the brand