'തിണ്ണയിൽ കിടന്നവന് പൊടുന്നനെ വന്നത്രെ മെച്ചപ്പെട്ട ജീവിതം'എന്ന് കമന്റ്; കയ്യടി നേടി സൂരിയുടെ മറുപടി

സൂരിയുടെ പ്രതികരണത്തിന് മികച്ച അഭിപ്രായമാണ് ആരാധരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്

'തിണ്ണയിൽ കിടന്നവന് പൊടുന്നനെ വന്നത്രെ മെച്ചപ്പെട്ട ജീവിതം'എന്ന് കമന്റ്; കയ്യടി നേടി സൂരിയുടെ മറുപടി
dot image

തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് സൂരി. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ ഇപ്പോൾ തമിഴിലെ മുൻനിര നായകരിൽ ഒരാളാണ്. നടൻ അടുത്തിടെ കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രം എക്‌സിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെ വന്ന ഒരു കമന്റും അതിന് നടൻ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

‘എന്റെ സ്വന്തം രാജക്കൂർ (സൂരിയുടെ ജന്മദേശം) മണ്ണിൽ സന്തോഷത്തോടുകൂടി കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സൂരി ചിത്രങ്ങൾ പങ്കുവച്ചത്. ഈ പോസ്റ്റിന് താഴെ ‘തിണ്ണയിൽ കിടന്നവന് പൊടുന്നനെ വന്നത്രെ മെച്ചപ്പെട്ട ജീവിതം’ എന്നായിരുന്നു കമന്റ്. ‘തിണ്ണയിൽ അല്ല സുഹൃത്തേ, പല ദിവസവും രാത്രികളിൽ റോഡിൽ ഇരുന്നും ഉറങ്ങിയും ജീവിച്ചവനാണ് ഞാൻ. ആ വഴികളിലൂടെ വന്നാണ് ജീവിതത്തിന്റെ മൂല്യവും സത്യവും ഞാൻ പഠിച്ചത്. താങ്കളുടെ വളർച്ചയിൽ വിശ്വാസമർപ്പിച്ച് മുന്നേറിയാൽ വിജയം തീർച്ചയായും താങ്കളെയും തേടിവരും,’ എന്നാണ് സൂരി മറുപടി നൽകിയത്. സൂരിയുടെ പ്രതികരണത്തിന് മികച്ച അഭിപ്രായമാണ് ആരാധരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

തമിഴ് സിനിമയിൽ കോമഡി വേഷങ്ങളിൽ ഒതുങ്ങിയിരുന്ന സൂര്യയ്ക്ക് കരിയർ ബ്രേക്ക് കൊടുത്ത ചിത്രമാണ് വെട്രിമാരന്റെ ‘വിടുതലൈ’. സിനിമയിലെ സൂരിയെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ‘മാമൻ’ എന്ന സിനിമയിൽ നായകനായി എത്തിയിരുന്നു. ഇതാണ് സൂരിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നിലവിൽ ‘മണ്ടാടി’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടൻ.

Content Highlights: Actor Soori responds to sarcastic comment

dot image
To advertise here,contact us
dot image