
സ്മാര്‍ട്ട്‌ഫോണ്‍ മാത്രമല്ല ഇന്റര്‍നെറ്റും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. സോഷ്യല്‍മീഡിയ സ്‌ക്രോളിങ് മുതല്‍ പണമിടപാടുകളും യാത്രാടിക്കറ്റുകളും പോകേണ്ട വഴിയും എല്ലാം നെറ്റുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. പക്ഷെ ഡേറ്റ പെട്ടെന്ന് തീര്‍ന്നുപോകുന്നു എന്നുള്ളതാണ് പലരും നേരിടുന്ന വെല്ലുവിളി. പക്ഷെ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ വളരെ എളുപ്പത്തില്‍ ഡേറ്റ തീര്‍ന്നുപോകുന്നത് തടയാനായി സാധിക്കും.
ആപ്പുകള്‍ ഓട്ടോ അപ്‌ഡേഷന്‍ ചെയ്യുന്നത് തടയുകയാണ് ആദ്യവഴി. അതിനായി സെറ്റിങ്‌സില്‍ പോയി വൈഫൈയുമായി കണക്ട് ആയിരിക്കുമ്പോള്‍ മാത്രം ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ഒപ്ഷന്‍ ഓണ്‍ ചെയ്ത് ഇടണം. ഇത് മൊബൈല്‍ ഡേറ്റ തീര്‍ന്നുപോകാതെ സംരക്ഷിക്കുമെന്ന് മാത്രമല്ല വൈഫൈയുമായി കണക്ടായിരിക്കുമ്പോള്‍ വേഗത്തില്‍ ആപ്പ് അപ്‌ഡേഷന്‍ നടക്കാനും സഹായിക്കും.
ഫോണിലെ പല ആപ്പുകളും നെറ്റുമായി കണക്ടഡായിരിക്കും. കാലാവസ്ഥ ആപ്പുകള്‍, സോഷ്യല്‍ മീഡിയ ആപ്പുകള്‍, ഇമെയില്‍ എന്നിവയെല്ലാം. ഇത് ഡേറ്റ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഇത്തരം ആപ്പുകള്‍ ഡേറ്റ ഉപയോഗിക്കുന്നത് സെറ്റിങ്‌സില്‍ പോയി ഓഫ് ചെയ്യാനായി സാധിക്കും.
ഹൈ ക്വാളിറ്റി വീഡിയോ ഓട്ടോമാറ്റിക്കായി പല ആപ്പുകളും പ്ലേ ചെയ്‌തേക്കാം. ഇതിന് നല്ല ഡേറ്റ വേണ്ടിവരും. ഇന്റര്‍നെറ്റ് നല്ല രീതിയില്‍ ഉപയോഗിക്കാന്‍ അറിയുന്നവരാണെങ്കില്‍ വീഡിയോ ക്വാളിറ്റി 480p ആയി സെറ്റ് ചെയ്തിട്ടുണ്ടാകും. വീഡിയോ ക്വാളിറ്റി നമുക്ക് ഇഷ്ടപ്രകാരം മാറ്റാവുന്നതാണ്. അത് യുട്യൂബില്‍ ആണെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ ആണെങ്കിലും, ഫെയ്‌സ്ബുക്കില്‍ ആണെങ്കിലും..
ഡേറ്റ സേവര്‍ മോഡ് ഫോണില്‍ നിങ്ങള്‍ക്ക് സജീവമാക്കാനായി സാധിക്കും. ഇത് അനാവശ്യമായി ആപ്പുകള്‍ ഡേറ്റ ഉപയോഗിക്കുന്നത് തടയും. ക്രോം ബ്രൗസറിലും ഡേറ്റ സേവിങ് ഫീച്ചര്‍ ഉണ്ട്. ഇത് നിങ്ങളുടെ വെബ് പേജ് ലൈറ്റര്‍ ലോഡിങ്ങിന് സഹായിക്കും.
വൈഫൈ ലഭിക്കുന്ന സ്ഥലത്താണ് ഉള്ളതെങ്കില്‍ വൈഫൈ ഉപയോഗിക്കാവുന്നതാണ്. വീഡിയോ കോള്‍, സിനിമ കാണുക, വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നിവയെല്ലാം വൈഫൈയില്‍ ചെയ്യുന്നതാണ് നല്ലത്. ഇപ്രകാരം ചെയ്യുകയാണെങ്കില്‍ ഡേറ്റ സേവ് ചെയ്യാം. ഇന്റര്‍നെറ്റ് പ്രത്യേകിച്ച് തടസ്സങ്ങളൊന്നുമില്ലാതെ ഉപയോഗിക്കാനും സാധിക്കും.
Content Highlights: Stealth Data‑Saving Hacks: 5 Tricks Smart Users Pull Off Without Turning Off the Net