നായികയായി വിജയിക്കാതെ വന്നപ്പോൾ ഐറ്റം സോങ് ചെയ്യാൻ തുടങ്ങി; തമന്നയെ പരിഹസിച്ച് നടി രാഖി സാവന്ത്

'ഇവരൊക്കെ ഞങ്ങളെ കണ്ട് കണ്ടാണ് ഐറ്റം സോങ് ചെയ്യാന്‍ പഠിച്ചത്'

നായികയായി വിജയിക്കാതെ വന്നപ്പോൾ ഐറ്റം സോങ് ചെയ്യാൻ തുടങ്ങി; തമന്നയെ പരിഹസിച്ച് നടി രാഖി സാവന്ത്
dot image

നിരവധി ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. തമിഴിനും തെലുങ്കിനുമൊപ്പം ഹിന്ദിയിലും നടിയിപ്പോൾ സജീവമാണ്. ബോളിവുഡിൽ ഐറ്റം ഡാൻസിലൂടെയും തമന്നയിപ്പോൾ സെൻസേഷനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രാഖി സാവന്ത്. നായികയായി വിജയിക്കാതെ വന്നപ്പോൾ തമന്ന ഐറ്റം സോങ് ചെയ്യാൻ തുടങ്ങിയെന്നും സിനിമയിലെ യഥാര്‍ഥ ഐറ്റം ഗേള്‍ താനാണെന്നും രാഖി സാവന്ത് പറഞ്ഞു.

'ഇവരൊക്കെ ഞങ്ങളെ കണ്ടു കണ്ടാണ് ഐറ്റം സോങ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം ഹീറോയിന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഹീറോയിന്‍ എന്ന നിലയിലുള്ള കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ അവര്‍ ഞങ്ങളുടെ പാത പിന്തുടർന്ന് ഐറ്റം സോങ്ങുകള്‍ ചെയ്യാന്‍ തുടങ്ങി. നാണമില്ലേ! ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്. ഇനി ഞങ്ങള്‍ നായികമാരാകും', രാഖിയുടെ വാക്കുകൾ. ഒരുകാലത്ത് താന്‍ സ്‌ക്രീനില്‍ കൊണ്ടുവന്ന ആവേശവും ഊര്‍ജവും ഇപ്പോഴത്തെ തലമുറയിലെ ഐറ്റം ഗാനങ്ങള്‍ക്കില്ലെന്നും രാഖി പറഞ്ഞു.

റെയ്ഡ് 2, ബാഡ്‌സ് ഓഫ് ബോളിവുഡ്, സ്ത്രീ 2 തുടങ്ങിയ സിനിമകളിൽ തമന്ന ഐറ്റം സോങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ഈ ഗാനങ്ങൾക്ക് ലഭിച്ചത്. അടുത്തിടെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സീരീസിലും തമന്ന ഒരു ഡാൻസ് നമ്പർ അവതരിപ്പിച്ചിരുന്നു. 'ഗഫൂര്‍' എന്ന ഈ ഗാനം വൈറലാകുകയും ചെയ്തു. ഷാഹിദ് കപൂർ ചിത്രം ഒ റോമിയോ, അജയ് ദേവ്ഗൺ ചിത്രമായ റേഞ്ചർ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള തമന്ന ചിത്രങ്ങൾ.

Content Highlights: Rakhi savanth words about tamannah goes viral

dot image
To advertise here,contact us
dot image