
നിങ്ങള്‍ക്ക് ഏത് വിധത്തിലുള്ള ഫോട്ടോ വേണം, സാരി ധരിച്ചത് വേണോ? മോഡേണ്‍ ലുക്കിലുള്ളത് വേണോ ? അതോ വേറെ ഏതെങ്കിലും രാജ്യങ്ങളില്‍ നിന്നുള്ളത് വേണോ? സെലിബ്രിറ്റികളുടെ ഒപ്പമുളളത് വേണോ? ഏത് തരത്തിലുളള ചിത്രങ്ങളും ഇന്ന് വളരെ ഈസിയായി ഗൂഗിൾ ജെമിനിയുടെ നാനോബനാന തരും. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുളള ചിത്രങ്ങള്‍ വൈറലുമാണ്.
ഗൂഗിളിന്റെ ജെമിനി നാനോ ബനാന എന്ന എ ഐ ഫീച്ചർ ഉപയോഗിച്ചുകൊണ്ട് പലതരത്തില്‍ എഡിറ്റ് ചെയ്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. എന്നാല്‍ ഇനി ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഈസിയായി വാട്‌സ് ആപ്പിലുടെയും നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. നാനോ ബനാന വൈറല്‍ ആയതോടുകൂടി ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ജെമിനൈ ആപ്പ് സ്ഥാനം പിടിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് ജനപ്രിയമായതുകൊണ്ടുതന്നെ അതില്‍ കൂടി ഈ സേവനം വന്നാല്‍ നാനോ ബനാനയുടെ സ്വീകാര്യത കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.പ്രത്യേക ആപ്ലിക്കേഷനുകളുടെയൊന്നും ആവശ്യമില്ലാതെ ഭാഷാ പ്രോംപ്റ്റുകള്‍ മാത്രം ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ AI ഇമേജുകള്‍ സൃഷ്ടിക്കാമെന്നാണ് റിപ്പോർട്ട്.
സംഗതി ഇതൊക്കെയാണെങ്കിലും വാട്‌സ് ആപ്പിലെ നാനോ ബനാന ഫീച്ചര്‍ സൗജന്യമാണോ എന്നുളള കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. നിലവില്‍ ഗൂഗിളില്‍ സൗജന്യ ഉപഭോക്താക്കള്‍ക്ക് വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ നാനോ ബനാന ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ സാധിക്കൂ. ഗൂഗിള്‍ ഐപ്രോ അംഗത്വമുള്ളവര്‍ക്ക് കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും. അതിനാൽ തന്നെ വാട്‌സ്ആപ്പിൽ നാനാ ബനാന എത്തുമ്പോൾ അത് സൗജന്യമായിരിക്കുമോ അതോ പോക്കറ്റ് കീറുമോ എന്ന ആശങ്ക ഉപയോക്താക്കൾക്കുണ്ട്. ഒരു അടിപൊളി ഫീച്ചര്‍ വരുമ്പോൾ വാട്‌സ്ആപ്പി അതിന് പരിമിതിയുണ്ടാകുമോ പ്രൈം എന്ന നിലയിൽ പണം കൊടുക്കേണ്ടി വരുമോ തുടങ്ങിയ ചർച്ചകളും സജീവമാണ്. അവിടെയും ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ലിമിറ്റ് ഉണ്ടോ? അതോ ഈ ഫീച്ചര്‍ സൗജന്യമാണോ എന്നൊന്നും വ്യക്തമല്ല.
നാനോ ബനാന ഫോട്ടോ സൃഷ്ടിക്കുന്നതിനുള്ള വാട്‌സ്ആപ്പ് നിർദ്ദേശം
1 ആദ്യം സ്മാര്‍ട്ട് ഫോണിലെ വാട്‌സ് ആപ്പ് തുറന്ന് സെര്‍ച്ച് എന്ന ഓപ്ഷനിലേക്ക് പോവുക
2 പെര്‍പ്ലെക്‌സിറ്റി ചാട്ട് ബോട്ട് തുറന്ന്
+1 (833) 436-3285 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കുക
3 എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോട്ടോ അപ് ലോഡ് ചെയ്യുക. ഫോട്ടായില്‍ വരുത്താന്‍ ഉപയോഗിക്കുന്ന മാറ്റങ്ങള്‍ ടൈപ്പ് ചെയ്യുക
4 ആവശ്യപ്പെട്ട ചിത്രം ലഭിച്ചുകഴിഞ്ഞാല്‍ അത് ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഷെയര്‍ ചെയ്യാനും സാധിക്കും.
Content Highlights :You can also create images using Nano Banana through WhatsApp. Let's see if this feature is free