
ഗൂഗിളിന്റെ പുതിയ സീരീസ് ഫോണ്‍ ആയ പിക്സല്‍ 10 സീരീസ് ഓഗസ്റ്റ് 20ന് അവതരിപ്പിക്കുമെന്ന് കമ്പനി. മെയ്ഡ് ബൈ ഗൂഗിള്‍ ഇവന്റിലാണ് പുതിയ സീരീസ് ഫോണുകള്‍ അവതരിപ്പിക്കുക. ഇന്ത്യയില്‍ തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 21നാണ് ഫോണുകള്‍ അരങ്ങേറ്റം കുറിക്കുക.
പിക്‌സല്‍ 10 ലൈനപ്പിലെ മൂന്ന് ഫോണുകളും പുതിയ ടെന്‍സര്‍ ജി 5 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പിക്‌സല്‍ 10-ല്‍ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണത്തോടുകൂടിയ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി+ 120Hz OLED ഡിസ്‌പ്ലേയും 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഉണ്ടായിരിക്കാം.29W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനും 15W വയര്‍ലെസ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയുള്ള 4,970mAh ബാറ്ററിയോടെയായിരിക്കാം ഫോണ്‍ വിപണിയില്‍ എത്തുക എന്ന് കരുതുന്നു.
പിക്‌സല്‍ 10 പ്രോയില്‍ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഉള്ള അതേ 6.3-ഇഞ്ച് 120Hz LTPO OLED ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം പിക്‌സല്‍ 10 പ്രോ XL-ന് അതേ പീക്ക് ബ്രൈറ്റ്‌നസും പരിരക്ഷയും ഉള്ള 6.8-ഇഞ്ച് 120Hz LTPO OLED ഡിസ്‌പ്ലേ ലഭിക്കുമെന്നും സൂചനയുണ്ട്. പിക്സല്‍ 10 പ്രോയില്‍ 29W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനെയും 15W വയര്‍ലെസ്, ക്യുഐ2 വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്ന 4,870 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്ന് സൂചനയുണ്ട്
പിക്സല്‍ 10 പ്രോയിലും പിക്സല്‍ 10 പ്രോ എക്സ്എല്ലിലും 50 എംപി പ്രൈമറി ഷൂട്ടര്‍, 48 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ, 48 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെട്ടേക്കാം. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 42 എംപി ക്യാമറ പ്രതീക്ഷിക്കുന്നു.
Content Highlights: google pixel 10 series phone launch in august