'ബ്ലാക്ക് സ്‌ക്രീന്‍ ഓഫ് ഡത്ത്' വരുന്നു മാറ്റം 40 വര്‍ഷത്തിന് ശേഷം

ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്ത് (ബിഎസ്ഒഡി)എന്നറിയപ്പെടുന്ന സംവിധാനം ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്‌

dot image

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ നിങ്ങള്‍ നീലനിറത്തിലുള്ള സ്‌ക്രീന്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. എന്തെങ്കിലും ഗുരുതരമായ തകരാറുകള്‍ പ്രത്യക്ഷപ്പെടുമ്പോഴായിരിക്കും ഈ സ്‌ക്രീന്‍ കാണുന്നത്. മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച് ഡാറ്റാനഷ്ടം കുറയ്ക്കാനാണ് ഇങ്ങനെയൊരു സംവിധാനം. 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്ത് ' (ബി.എസ്.ഒ.ഡി)എന്നറിയപ്പെടുന്ന ആ സംവിധാനം മൈക്രോസോഫ്റ്റ് ഒഴിവാക്കാന്‍ ഒരുങ്ങുകയാണ്. 40 വര്‍ഷത്തിന് ശേഷമാണ് ഇങ്ങനെയൊരു മാറ്റം. 1985 ല്‍ വിന്‍ഡോസ് 1.0ലാണ് ആദ്യമായി ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്ത് പ്രത്യക്ഷപ്പെടുന്നത്.

പുതിയ സംവിധാനമായ 'ബ്ലാക്ക് സ്‌ക്രീന്‍ ഓഫ് ഡത്ത് ' ന്റെ പ്രത്യേകതകള്‍

ഏറ്റവും പുതിയ ബില്‍ഡിനൊപ്പം വിന്‍ഡോസ് 11-ല്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് മൈക്രോസോഫ്റ്റ് ഒരു ബ്ലോഗ് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട് .

കമ്പനി പറയുന്നതനുസരിച്ച്, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ ഇന്റര്‍ഫേസ് കാണാന്‍ കഴിയും. റെഡ്മണ്ട് ആസ്ഥാനമായുള്ള ടെക് ഭീമന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ദൃശ്യ ശൈലിക്ക് അനുസൃതമായാണ് പേജിന്റെ രൂപകല്‍പ്പന. നീല സ്‌ക്രീന്‍ കാണപ്പെടുന്ന ദുംഖത്തിന്റെ സ്‌മൈലിക്കും ക്യൂആര്‍ കോഡിനും എറര്‍ മെസേജിനും പകരം കറുത്ത സ്‌ക്രീനില്‍ എറര്‍ മെസേജ് മാത്രം കൊണ്ടുവരുന്നതാണ് വരാന്‍ പോകുന്ന മാറ്റം. വിന്‍ഡോസ് 11 ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത ആഴ്ചയിലെ അപ്‌ഡേറ്റുകളില്‍ ഇവ ലഭിക്കും.

എന്തിനാണ് മാറ്റം
സൈബര്‍ അക്രമണങ്ങളെ നേരിടുന്നതിനുവേണ്ടിയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നത്. യൂസര്‍ ഇന്റര്‍ഫേസ് ലളിതമാക്കാനാണ് പുതിയ സംവിധാനമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. കഴിഞ്ഞ വര്‍ഷം 85 ലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ച ക്രൗഡ് സ്‌ട്രെക്ക് ഔട്ട് റേജിനെ തുടര്‍ന്ന് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സുരക്ഷാപരിശോധന നടത്തുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ സുരക്ഷാപ്രശ്‌നങ്ങളാണ് മാറ്റങ്ങള്‍ക്ക് കാരണം എന്ന് ഇതുവരെ മൈക്രോസോഫ്റ്റ് സമ്മതിച്ചിട്ടില്ല.

പുതിയ സംവിധാനങ്ങള്‍

ഏറ്റവും പുതിയ വിന്‍ഡോസ് 11 ബില്‍ഡില്‍ നിരവധി സവിശേഷതകളുണ്ട്. മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച്, വിന്‍ഡോസ് 11 ഉപകരണങ്ങളിലെ വ്യാപകമായ പ്രശ്‌നങ്ങള്‍, ക്വിക്ക് മെഷീന്‍ റിക്കവറി സ്വയമേവ കണ്ടെത്തി പരിഹരിക്കും. ഇതിനായി ഇത് വിന്‍ഡോസ് റിക്കവറി എന്‍വയോണ്‍മെന്റ് (വിന്‍ആര്‍ഇ) ഉപയോഗിക്കുന്നു. ഇത് മാനുവല്‍ പ്രശ്‌ന പരിഹാരങ്ങളുടെ ആവശ്യകത ഇല്ലാതാക്കുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

Content Highlights :Microsoft is getting rid of the Blue Screen of Death (BSOD) and is replacing it with the Black Screen of Death

dot image
To advertise here,contact us
dot image