നിങ്ങളുടെ പാസ്‌വേഡുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ? ഈ മൂന്ന് വഴികളിലൂടെ എളുപ്പത്തില്‍ അറിയാം

ഡാറ്റാ ചോര്‍ത്തലുകള്‍ നമ്മള്‍ വിചാരിക്കുന്നതിലുമധികം സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്

dot image

അടുത്തിടെയാണ് വിവിധ പ്ലാറ്റ്‌ഫോമുകളിലായി ഏകദേശം 16 ബില്യണ്‍ പാസ് വേഡുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സ്വകാര്യ ഇ-മെയിലുകളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളും തുടങ്ങി GitHub പോലെയുള്ള ഡെവലപ്പര്‍ ഉപകരണങ്ങളുടെ ലോഗിന്‍ വിവരങ്ങളും സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകള്‍ പോലും ഈ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ കമ്പനികള്‍ മാത്രമല്ല വലിയ കമ്പനികളും ഇത്തരം തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഇവിടെ ഹാക്കര്‍മാര്‍ക്ക് അവരുടെ സുരക്ഷയിലേക്ക് നുഴഞ്ഞുകയറാനും ഉപയോക്താക്കളുടെ പാസ് വേഡുകള്‍ ബാങ്കിംഗ് വിവരങ്ങള്‍ എന്നിവയിലേക്ക് കടന്നുകയറാനും കഴിയും.

നിങ്ങളുടെ പാസ്‌വേഡുകള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന സംശയം നിങ്ങള്‍ക്കുണ്ടോ? അങ്ങനെ ആശങ്കയുണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്. ഇക്കാര്യം എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും, പാസ്‌വേഡുകള്‍ സുരക്ഷിതമാക്കി വയ്ക്കാനുളള നടപടികള്‍ എന്തൊക്കെയാണ് എന്നീ കാര്യങ്ങളെക്കുറിച്ച് അറിയാം.

നിങ്ങളുടെ പാസ്‌വേഡുകളും അക്കൗണ്ടുകളും ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം

Have I Been Pwned എന്ന വെബ്‌സൈറ്റ് നിങ്ങളുടെ പാസ്‌വേഡ് ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സഹായിക്കുന്നു. വൈബ്‌സൈറ്റില്‍ കയറിയ ശേഷം ഹാക്ക് ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്ന അക്കൗണ്ടിന്റെ പാസ്‌വേഡ് നല്‍കി ചെക്ക് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ 'oh no pwned' എന്ന് പറയും. ഇതിനര്‍ഥം നിങ്ങള്‍ തീര്‍ച്ചയായും പാസ്‌വേഡ് മാറ്റണം എന്നാണ്. ഇനി അക്കൗണ്ടിന്റെ പാസ്‌വേഡ് കൊടുത്ത് ചെക്ക് ചെയ്യുമ്പോള്‍ 'Good news-no pwnage found' എന്ന് വെബ്‌സൈറ്റ് മറുപടി നല്‍കും.

ആപ്പിള്‍ പാസ്‌വേഡ് ആപ്പ് ഉപയോഗിക്കുക

ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഏറ്റവും പുതിയ IOs 18,ipadOS 18 അല്ലെങ്കില്‍ macOS 15 സോഫ്റ്റ് വെയര്‍ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പാസ് വേഡ് ആപ്പിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. പാസ്‌വേഡ് ആപ്പ് തുറന്ന് ' All Passwords' എന്ന ഓപ്ഷനിലേക്ക് പോകാം. തുടര്‍ന്ന് നിങ്ങള്‍ പാസ്‌വേഡുകള്‍ സംരക്ഷിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും ഒരു ലിസ്റ്റ് കാണാന്‍ സാധിക്കും. ഏതെങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുണ്ടെങ്കില്‍ അതില്‍ ആശ്ചര്യ ചിഹ്നം ഉണ്ടാകും.

ഗൂഗിള്‍ പാസ്‌വേഡ് മാനേജ് ചെക്ക് അപ്പ് ടൂള്‍ ഉപയോഗിക്കാം

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ തുറന്ന് google password manager എടുക്കുക. അതില്‍ checkup എന്ന ഓപ്ഷനിലേക്ക് പോവുക. ഇവിടെ നിങ്ങളുടെ പാസ്‌വേഡുകള്‍ സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ ഹാക്ക് ചെയ്യപ്പെട്ട പാസ്‌വേഡുകളുടെ ലിസ്റ്റ് കാണാന്‍ സാധിക്കും.

Content Highlights :Have your passwords been hacked? Here are three easy ways to find out

dot image
To advertise here,contact us
dot image