മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗശൂന്യമാക്കും, ആന്‍ഡ്രോയിഡ് 16 ല്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

മോഷ്ടിക്കപ്പെട്ട ഫോണുകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ആന്‍ഡ്രോയിഡ് 16 -ല്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

dot image

മൊബൈല്‍ ഫോണ്‍ മോഷണം തടയാനുളള ഗൂഗിളിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് 16 -ല്‍ ആണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. അടുത്തിടെ നടന്ന ' ദി ആന്‍ഡ്രോയിഡ് ഷോ: ഐ/ ഒ എഡിഷന്‍' എന്ന പരിപാടിയിലാണ് പുതിയ ഫീച്ചറിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഉടമയുടെ അനുമതി ഇല്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ ടൂള്‍ ആണിത്. ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം ഈ ഫീച്ചര്‍ പുറത്തിറങ്ങിമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗൂഗില്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഗൂഗിളിന്റെ പദ്ധതികളെക്കുറിച്ച് വെളിച്ചംവീശുന്ന ഒരു സ്‌ക്രീന്‍ഷോട്ട് Android Police എന്ന വെബ് സെെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണിന്റെ സ്‌ക്രീനില്‍ ഒരു ഫാക്ടറി റീസെറ്റ് മുന്നറിയിപ്പ് മിന്നുന്നത് സ്‌ക്രീന്‍ ഷോട്ടില്‍ കാണാം. സെറ്റപ്പ് വിസാര്‍ഡ് ഒഴിവാക്കാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാലും മോഷ്ടിക്കപ്പെട്ട ഉപകരണത്തില്‍ ആന്‍ഡ്രോയിഡ് 16 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്ന ഒന്നാണ്.

ഉപയോക്താവ് ഉപകരണം റീസെറ്റ് ചെയ്ത് പഴയ സ്‌ക്രീന്‍ ലോക്കോ ഗൂഗിള്‍ അക്കൗണ്ട് ക്രെഡന്‍ഷ്യലുകളോ നല്‍കുന്നതുവരെ ഉപകരണം എല്ലാ പ്രവര്‍ത്തനങ്ങളും തടയുമെന്നാണ് ഇതിനര്‍ഥം. നിലവില്‍ മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കോളുകള്‍ വിളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. പുതിയ അപ്ഡേറ്റോടെ കൂടുതല്‍ സുരക്ഷ ഫോണിന് നല്‍കാന്‍ സാധിക്കും.

Content Highlights :Google will make stolen phones unusable, a new feature in Android 16

dot image
To advertise here,contact us
dot image