Top

നേറ്റ്ഫ്ലിക്സിൽ ലോകശ്രദ്ധ നേടി പരമ്പരകൾ; സ്ക്വിഡ് ഗെയിമും ടൈഗർ കിങ്ങും മുൻനിരയിൽ

കൊറിയൻ ഹൊറർ സീരീസുകളും, സയൻസ് ഫിക്ഷൻ ചിത്രങ്ങളുമാണ് ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി ലഭിച്ചിരിക്കുന്നത്.

21 Nov 2021 9:29 AM GMT
ഫിൽമി റിപ്പോർട്ടർ

നേറ്റ്ഫ്ലിക്സിൽ ലോകശ്രദ്ധ നേടി പരമ്പരകൾ; സ്ക്വിഡ് ഗെയിമും ടൈഗർ കിങ്ങും മുൻനിരയിൽ
X

ഓടിടി പ്ലാറ്റ്ഫോമുകളിൽ ലോകോത്തര നിലവാരത്തിലേക്ക് നെറ്ഫ്ലിക്സ് മാറി കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് അന്യഭാഷാ വെബ് സീരീസുകൾക്ക് കൂടുതൽ പ്രേക്ഷകർ നെറ്റ്ഫ്ലിക്സിൽ എത്തിയതോടെ വീണ്ടും നിരവധി റിലീസുകൾക്കൊരുങ്ങുകയാണ്. കൊറിയൻ ഹൊറർ സീരീസുകളും, സയൻസ് ഫിക്ഷൻ ചിത്രങ്ങളുമാണ് ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി ലഭിച്ചിരിക്കുന്നത്. അതിൽ കൊറിയൻ സീരീസ് സ്ക്വിഡ് ഗെയിമും നർക്കോസ്‌: മെക്സിക്കോയുമൊക്കെ ഇപ്പോഴേ പ്രേക്ഷകർ ഏറ്റെടുത്തു. ഏറ്റവും മുൻപിൽ നിൽക്കുന്ന 10 സീരീസുകൾ ഇവയാണ്.

ദി തണ്ടർമാൻ ( The Thundermans)


2013 ഒക്ടോബർ 14 മുതൽ 2018 മെയ് 25 വരെ നിക്കലോഡിയനിൽ സംപ്രേഷണം ചെയ്ത ജെഡ് സ്‌പിംഗാർൺ സംവിധാനം ചെയ്ത ഒരു അമേരിക്കൻ കോമഡി ടെലിവിഷൻ പരമ്പരയാണ് ദി തണ്ടർമാൻസ്. ഈ പരമ്പരയിൽ കിരാ കൊസാറിൻ, ജാക്ക് ഗ്രിഫോ, അഡിസൺ റിക്കെ, ഡീഗോ വെലാസ്‌ക്വസ്, ക്രിസ് ടാൽമാൻ, റോസ ബ്ലാസി എന്നിവരാണ് അഭിനേതാക്കൾ.

സിക്സ്റ്റി ഡേയ്സ് ഇൻ ( 60 Days In )


അമേരിക്കൻ കേബിൾ നെറ്വർകിൽ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററി സീരീസ് ആണ് 60 ഡെയ്‌സ് ഇൻ. ഇത് പ്രേക്ഷകപ്രീതി നേടിയതോടെ 100-ലധികം രാജ്യങ്ങളിൽ സംപ്രേക്ഷണം ചെയ്തു. സന്നദ്ധപ്രവർത്തകരെ 60 ദിവസത്തേക്ക് രഹസ്യ തടവുകാരായി തടവിൽ പാർപ്പിക്കുന്നതാണ് പരമ്പരയുടെ കഥ.

ബിഗ് മൗത് (Big Mouth)


സെപ്റ്റംബർ 29, 2017ൽ റിലീസ് ചെയ്ത ആനിമേറ്റഡ് സീരീസ് ആണ് ബിഗ് മൗത്. നിക്ക് ക്രോൾ, ആൻഡ്രൂ ഗോൾഡ്ബർഗ്, മാർക്ക് ലെവിൻ, ജെന്നിഫർ ഫ്ലാക്കെറ്റ് എന്നിവരാണ് പരമ്പരയുടെ സൃഷ്ടാക്കൾ.

സ്ക്വിഡ് ഗെയിം (Squid Game)


വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളികൾ അടക്കം പ്രേക്ഷകരുടെ ഇടയിൽ മുഖ്യ പ്രാധാന്യം നേടിയ പരമ്പരയാണ് സ്ക്വിഡ് ഗെയിം.

കൊറിയൻ പരമ്പരയായ സ്ക്വിഡ് ഗെയിം ഹ്വാങ് ഡോങ്-ഹ്യൂക്ക് ആണ് സൃഷ്ടിച്ചത്. ലീ ജംഗ്-ജെ, പാർക്ക് ഹേ-സൂ, വി ഹാ-ജൂൺ, ജംഗ് ഹോ-യോൻ, ഒ യോങ്-സു, ഹിയോ സുങ്-തേ, അനുപം ത്രിപാഠി, കിം ജൂ-റിയോങ് എന്നിവരായിരുന്നു ഇതിലെ അഭിനേതാക്കൾ.

കോകോമെലോൺ (Cocomelon)


അമേരിക്കൻ അനിമേഷൻ പരമ്പരയായ കോകോമെലോൺ 2013–2018 കാലഘട്ടത്തിൽ എബിസി കിഡ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്നു. നെറ്ഫ്ലിക്സിൽ പ്രേക്ഷക പ്രീതി നേടിയ കിഡ്സ് എന്റെർറ്റൈന്മെന്റുകളിൽ ഒന്നാണ് കോകോമെലോൺ.

മെയ്ഡ് (Maid)


മോളി സ്മിത്ത് മെറ്റ്സ്‌ലെർ സംവിധാനം ചെയ്ത ഒരു മിനി സീരീസ്. ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മെയിഡ് എന്ന ഓർമ്മക്കുറിപ്പിൽ നിന്ന് പ്രചോദനം ഉൾകൊണ്ടെടുത്ത പരമ്പരയാണ് മെയ്ഡ്.

യു ( You)


ഒരു അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലെർ പരമ്പരയാണ് 'യു'. കരോളിൻ കേപ്‌നെസ് എഴുതിയ പുസ്തകത്തെ ബന്ധപ്പെടുത്തി, ഗ്രെഗ് ബിർലാന്റി സംവിധാനം ചെയ്തു. 2018 സെപ്റ്റംബറിൽ ആണ് 'യു' റിലീസ് ചെയ്തത്.

മാർക്കോസ്: മെക്സിക്കോ (Narcos: Mexico)


മൂന്ന് സീസണുകളായി സംപ്രേഷണം ചെയ്തിരിക്കുന്ന പരമ്പരയാണ് 'മാർക്കോസ്: മെക്സിക്കോ'. 2018 നവംബർ 16 നാണ് ഈ നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഇന്ത്യയിൽ ഇതിനു മുൻപ് തിരഞ്ഞെടുക്കപ്പെട്ട പരമ്പരകളിൽ ഇടം നേടിയിരുന്നു.

ദി ക്വീൻ ഓഫ് ഫ്ലോ ( The Queen of Flow)


സോണി പിക്ചർ ടെലിവിഷൻ നിർമിച്ച ഏറെ ശ്രദ്ധനേടിയ പരമ്പരയാണ് 'ദി ക്വീൻ ഓഫ് ഫ്ലോ'. 2018 ഒക്ടോബർ 9ന് സംപ്രേഷണം ചെയ്ത പരമ്പര, അടുത്ത സീസണിലേക്ക് കടക്കുകയാണ്.

ടൈഗർ കിംഗ് 2 (Tiger King 2)


മുൻ മൃഗശാലാ സൂക്ഷിപ്പുകാരനും ശിക്ഷിക്കപ്പെട്ട കുറ്റവാളിയുമായ ജോ എക്‌സോട്ടിക്കിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു അമേരിക്കൻ യഥാർത്ഥ ക്രൈം ഡോക്യുമെന്ററി സ്ട്രീമിംഗ് ടെലിവിഷൻ പരമ്പരയാണ് 'ടൈഗർ കിംഗ് '. ആദ്യ സീസൺ 2020 മാർച്ച് 20-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. രണ്ടാമത്തെ സീരീസ് 2021 നവംബർ 17 ന് റിലീസ് ചെയ്യും.

Next Story