Top

100 കോടി മണിക്കൂർ സ്‌ട്രീമിംഗ് പിന്നിട്ട് 'സ്‌ട്രേഞ്ചർ തിങ്ങ്സ് 4'; 91 രാജ്യങ്ങളിൽ ട്രെൻഡിങ് നമ്പർ വൺ

സൗത്ത് കൊറിയൻ ഡ്രാമയായ സ്ക്വിഡ് ഗെയിമാണ് 100 കോടി മണിക്കൂർ സ്ട്രീമിംഗ് നേടിയ നെറ്റ്ഫ്ലിക്സിലെ മറ്റൊരു സീരീസ്

6 July 2022 5:29 PM GMT
ഫിൽമി റിപ്പോർട്ടർ

100 കോടി മണിക്കൂർ സ്‌ട്രീമിംഗ് പിന്നിട്ട് സ്‌ട്രേഞ്ചർ തിങ്ങ്സ് 4; 91 രാജ്യങ്ങളിൽ ട്രെൻഡിങ് നമ്പർ വൺ
X

നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരീസ് ആണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ്'. സീരിസിന്റെ നാലാം സീസൺ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ നാലാം സീസൺ മറ്റൊരു നാഴിക കല്ലുകൂടി നേടുകയാണ്. 100 കോടി മണിക്കൂർ സ്‌ട്രീമിംഗ് പിന്നിട്ട നെറ്റ്ഫ്ലിക്സിലെ രണ്ടാമത്തെ സീരിയസായി മാറിയിരിക്കുകയാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ് 4'. വിനോന റൈഡറും മില്ലി ബോബി ബ്രൗണും അഭിനയിച്ച സയൻസ് ഫിക്ഷൻ ഡ്രാമ നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രീതി നേടിയ ഇംഗ്ലീഷ് ഭാഷാ പരമ്പരയായി മാറിയിരിക്കുകയാണ്.

സൗത്ത് കൊറിയൻ ഡ്രാമയായ സ്ക്വിഡ് ഗെയിമാണ് 100 കോടി മണിക്കൂർ സ്ട്രീമിംഗ് നേടിയ നെറ്റ്ഫ്ലിക്സിലെ മറ്റൊരു സീരീസ്. 91 രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് ടോപ്പ് റെനിൽ ഒന്നാം സ്ഥാനത്താണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ്'. കഴിഞ്ഞ ആഴ്‌ച റിലീസ് ചെയ്‌ത അവസാന രണ്ട് എപ്പിസോഡുകളോടെ സീസൺ സമാപിച്ചിരുന്നു. അവസാന ഭാഗത്തിനുള്ള ആരാധകരുടെ കാത്തിരിപ്പും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു. 2016ലാണ് സീരീസ് റിലീസ് ചെയ്യുന്നത്.

അതേസമയം നാലാം സീസണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും ത്രില്ല് കളയാതെ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഒരു പരമ്പര തന്നെയാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ്' എല്ലാ സീസണും എന്നാണ് സോഷ്യൽ മീഡിയ കമന്റ്. കൂടാതെ സീരീസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളും നടന്നിരുന്നു. ഇത് കാഴ്ച്ചക്കാരുടെ എണ്ണവും സ്വീകാര്യതയുമാണ് കൂട്ടിയത്.

Story highlights: 'Stranger Things 4' crosses 1 billion streaming hours; Trending number one in 91 countries

Next Story