Top

ലോകം കണ്ട ഏറ്റവും വലിയ കവർച്ചയുടെ കൊറിയൻ വേർഷൻ; 'മണി ഹൈസ്റ്റ് കൊറിയ' ടീസർ

ജൂണ്‍ 24നാണ് സീരിസ് നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങുക.

20 May 2022 4:48 AM GMT
ഫിൽമി റിപ്പോർട്ടർ

ലോകം കണ്ട ഏറ്റവും വലിയ കവർച്ചയുടെ കൊറിയൻ വേർഷൻ; മണി ഹൈസ്റ്റ് കൊറിയ ടീസർ
X

ആ​ഗോളതലത്തിൽ ഹിറ്റ് ചാർ‌ട്ടിൽ ഇടം നേടിയ 'മണി ഹൈസ്റ്റ്: കൊറിയ'ൻ പതിപ്പിന്റെ പുതിയ ടീസർ ട്രെയ്‌ലർ റിലീസ് ചെയ്തു. 'മണി ഹൈസ്റ്റ്: കൊറിയ - ജോയിന്റ് എക്കണോമി ഏരിയ' എന്നാണ് മുഴുവൻ പേര്. കൊറിയന്‍ നടന്‍ യൂ ജി തായ് ആണ് പ്രൊഫസറുടെ വേഷത്തിൽ എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ തന്നെയാണ് സീരീസിന്റെ സ്ട്രീമിങ് നടക്കുക. കൊറിയ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കിടയിൽ നടക്കുന്ന കൊള്ളയാണ് പ്രമേയം. ടീമിലെ പ്രൊഫസറേയും സംഘത്തേയും പുതിയ ടീസറിൽ പരിചയപ്പെടുത്തുന്നുണ്ട്. സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നെറ്റ്ഫ്ലിക്സ് നേരത്തേ പുറത്ത് വിട്ടിരുന്നു. മണി ഹീസ്റ്റിലെ ഒറിജിനല്‍ പതിപ്പില്‍ അൽവാരോ മോർട്ടിന്റെ റോളിന് സമാനമാണ് ഈ റോള്‍ എന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്.

നെറ്റ്ഫ്‌ളിക്‌സിലെ മറ്റൊരു ഹിറ്റ് സീരിസായ സ്‌ക്വിഡ് ഗെയിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍ക്ക് ഹേ-സൂവും മണി ഹീസ്റ്റ് കൊറിയന്‍ പതിപ്പില്‍ ഉണ്ട്. ഹൈസ്റ്റിലെ താരങ്ങളോടോപ്പം പ്രശസ്തമായ സാൽവഡോർ ഡാലി മാസ്‌കുകളും കൊറിയൻ പതിപ്പിൽ മാറുന്നുണ്ട്. പകരമായി ഹാഹോ മാസ്‌ക്കുകളാണ് ഉണ്ടാകുക. കൊറിയന്‍ പതിപ്പിന്‍റെ സംവിധാനം കിം ഹോങ് സൺ ആണ്. ജൂണ്‍ 24നാണ് ഈ സീരിസ് നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങുക.

രണ്ട് വര്‍ഷത്തെ കാലയളവില്‍ ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സ്പാനിഷ് വെബ് സീരീസാണ് മണി ഹൈസ്റ്റ്. സീരീസിന്റെ അവസാന എപ്പിസോഡുകള്‍ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. അഞ്ച് എപ്പിസോഡുകളായിരുന്നു അവസാന വോള്യത്തലും ഉണ്ടായിരുന്നത്. ജീസസ് കോള്‍മ്നേര്‍, കോള്‍ഡോ സേറ, അലക്സ് റോഡിഗോ എന്നിവരാണ് അഞ്ചാംപാര്‍ട്ടിന്റെ സംവിധായകര്‍. 2017 മെയില്‍ സ്പാനിഷ് ടിവി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പപെല്‍ എന്ന പേരില്‍ മണിഹീസ്റ്റ് ആദ്യം സംപ്രേഷണം ചെയ്തത്. ഇപ്പോഴും സ്പാനിഷ് മണ് ഹൈസ്റ്റിലെ പ്രൊഫസറിനുമ, ടോക്കിയോയ്ക്കും, നയ്‌റോബിയ്ക്കും ബെര്‍ലിനുമെല്ലാം ആരാധകരേറെയാണ്.

Story highlights: Money heist: korea Joint Economic Area; teaser trailer out now

Next Story