Top

യുഎഇ കാലാവസ്ഥ ; താപനില കുറയും

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായി താപനില കുറയും.

11 Jun 2022 7:30 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇ കാലാവസ്ഥ ; താപനില കുറയും
X

അബുദാബി : രാജ്യത്ത് ഇന്ന് താപനില കുറയും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായി താപനില കുറയും.

മണിക്കൂറില്‍ 45 കി.മീറ്റർ വേഗതയില്‍ കടലിന് മുകളിലൂടെ വീശുന്ന കാറ്റ് പൊടി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കും ഇത് ദൃശ്യപരത കുറയാന്‍ കാരണമാവും. അറേബ്യന്‍ ഗള്‍ഫില്‍ തിരമാലകളുടെ ഉയരം 8 അടി വരെ ഉയരുന്നതിനാല്‍ കടല്‍ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.

STORY HIGHLIGHTS : UAE Weather; The temperature will drop

Next Story