മലയാളി വിദ്യാര്‍ത്ഥിനി ദുബായിയില്‍ നിര്യാതയായി
ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ട്
4 March 2022 9:01 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലയാളി വിദ്യാർഥിനി ദുബൈയിൽ നിര്യാതയായി. ആലപ്പുഴ എരമല്ലൂർ കൊടുവേലിൽ വിനു പീറ്ററിന്റെയും ഷെറിന്റെയും മകൾ ഐറിസാണ് മരിച്ചത്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
സൗദിയിലെ പ്രധാന നഗരമായ റിയാദില്‍ ശക്തമായ പൊടിക്കാറ്റ്
കാലാവസ്ഥാ മാറ്റം അറിയിച്ച് സൗദിയിലെ റിയാദിൽ ശക്തമായ പൊടിക്കാറ്റ്. റിയാദ് നഗരത്തില്‍ വ്യാപകമായി ഇന്നലെ രാവിലെ പത്ത് മണിയോടെ ആരംഭിച്ച പൊടിക്കാറ്റ് മണിക്കൂറുകള്‍ക്കകം ശക്തി പ്രാപിച്ച് നഗരത്തെ പൊടിയില്‍ മുക്കുകയായിരുന്നു. നഗരത്തിന് അകത്തും പുറത്തും ശക്തമായ പൊടിക്കാറ്റാണ് വീശുന്നത്. കാറ്റിലെ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മൂലം ദൂരക്കാഴ്ച്ച മങ്ങിയതിനാല്‍ ഹൈവേകളുള്‍പ്പടെയുള്ള പ്രധാന റോഡുകളില്‍ ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.
അലര്‍ജിയുള്ള ഒട്ടേറെ രോഗികള്‍ പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം അനുഭവപ്പെട്ട് ചികിത്സ തേടിയെത്തിയതായി റിയാദിലെ ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ തുടങ്ങുന്ന ചൂടിന്റെ ആരംഭമാണ് അപ്രതീക്ഷിതമായെത്തിയ പൊടിക്കറ്റെന്ന് റിയാദിലെ കാലാവസ്ഥ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
- TAGS:
- OBIT
- DUBAI
- STUDENT DIED