Top

മലയാളി യുവാവിനെ ദുബായിൽ കാണാനില്ലെന്ന് പരാതി

വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ, +971522809525, +971524195588 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു

17 May 2022 5:19 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മലയാളി യുവാവിനെ ദുബായിൽ കാണാനില്ലെന്ന് പരാതി
X

ദുബായ്: കൊല്ലം സ്വദേശിയെ ദുബായിൽ കാണാനില്ലെന്ന് പരാതി. കൊറ്റംങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവണ്മെന്റ് ഹെയർ സെക്കൻഡറി സ്‌കൂളിന് മുൻവശം താമസിക്കുന്ന സൂരജിനെ (24)യാണ് കാണാതായിരിക്കുന്നത്. അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് സൂരജ് താമസ സ്ഥലത്ത് നിന്നും പോയത്. ഇത്രയും ദിവസം തിരിച്ചെത്താതിരുന്നതിനാൽ ബന്ധുക്കൾ മുറഖബാദ് പൊലീസിൽ പരാതി നൽകിയത്.

ആറു മാസങ്ങൾക്ക് മുമ്പാണ് സന്ദർശക വിസയിൽ യുവാവ് ദുബായിലെത്തിയത്. ക്രെഡിറ്റ് കാർഡ് സെയിലുമായി ബന്ധപ്പെട്ട തൊഴിലാണ് ചെയ്യിതിരുന്നത്. ഹോർലാൻസിലെ അൽ ഷാബ് വില്ലേജിലാണ് താമസിച്ചിരുന്നത്. സൂരജിനെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ, +971522809525, +971524195588 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കൾ പറഞ്ഞു.

Story Highlights: Malayalee missing in Dubai

Next Story