ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കൊവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍
യു എ ഇയില്‍ 1,266 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 2,513 പേര് രോഗമുക്തി നേടി.
14 Feb 2022 10:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യു എ ഇയില്‍ ഞായറാഴ്ച 1,266 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 2,513 പേര് രോഗമുക്തി നേടി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 4,54,763 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1,266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 8,68,237 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 8,00,884 പേര് രോഗമുക്തി നേടി. 2,285 പേരാണ് രാജ്യത്ത് രോഗം ബാധിച്ച്് മരിച്ചത്.
സൗദി അറേബ്യയില്‍ 2,136 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3,482 പേര് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 7,28,387 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 6,92,001 പേരാണ് രോഗമുക്തി നേടിയത്. 1,014 പേരാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. 2 മരണവും ഞായറാഴ്ച സ്ഥിരീകരിച്ചു. 8,973 പേരാണ് രാജ്യത്ത് മരിച്ചത്.
കുവൈറ്റില്‍ 2,268 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 5,147 പേര് രോഗമുക്തി നേടി. ഒരു മരണവും ഞായറാഴ്ച സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 6,01,307 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 5,60,497 പേര് രോഗമുക്തി നേടി. 2,268 പേരാണ് മരിച്ചത്.
ബഹ്റൈനില്‍ 5,266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 6,330 പേര് രോഗമുക്തി നേടി. 54,266 ആണ് സജീവ കൊവിഡ് കേസുകള്‍. 17 പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രണ്ട് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 4,08,112 പേരാണ് രോഗമുക്തി നേടിയത്. 1,427 മരണവും രേഖപ്പെടുത്തി.