Top

ദുബായിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടിത്തം; ആളപായമില്ല

ദുബായിലെ അൽ ബർഷയിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിച്ചത്

11 March 2022 6:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടിത്തം; ആളപായമില്ല
X

ദുബായ്: ദുബായിലെ അൽ ബർഷയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് കെട്ടിടത്തിൽ തീ പടർന്നു പിടിച്ചത്. തീപിടിത്തത്തെ തുടർന്ന് പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചു.

ഉച്ചയ്ക്ക് 1:24നാണ് ഓപ്പറേഷൻസ് റൂമിൽ തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അൽ ബർഷ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ പെട്ടെന്ന് തന്നെ കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. 14 മിനിറ്റിനുള്ളിലാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയതെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. സംഭവത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

ഐഎംസിസി സംഘടിപ്പിക്കുന്ന മില്ലത്തു ട്രോഫി ഫുട്ബോൾ ടൂർണമെന്റ് നാളെ

ദുബായ്: നാല് പതിറ്റാണ്ട് കാലം ഇന്ത്യൻ പാർലിമെന്റിൽ പിന്നോക്ക- ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ ആശാ കേന്ദ്രമായിരുന്ന മർഹൂം ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ നാമധേയത്തിൽ യുഎഇ ഐഎംസിസി സംഘടിപ്പിക്കുന്ന മില്ലത്തു ട്രോഫി ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം എഡിഷൻ 2022 മാർച്ച് നാളെ രാവിലെ പത്ത് മണിമുതൽ ദുബായ് എത്തിസലാത്ത് അക്കാദമി സ്റ്റേഡിയത്തിൽ അരങ്ങേറും.

കേരള എക്‌സാപാട്രിയേറ്റ് ഫുട്ബാൾ അസോസിയേഷൻ ( KEFA ) യുടെ റാങ്ഗിലെ ആദ്യ എട്ടു ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ ഐ ലീഗ്, സന്തോഷ് ട്രോഫി, ഐഎസ്എൽ താരങ്ങൾ ബൂട്ടണിയുന്നു. യുഎഇയിലെ ഫുട്ബാൾ ചരിത്രത്തിൽ ആദ്യമായി ഏറ്റവും വലിയ സംഖ്യയാണ് മില്ലത്തു ട്രോഫി വിജയികൾക്ക് പ്രൈസ് മണിയായി നൽകുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

STORY HIGHLIGHTS: fire breaks out in a residential building in Dubai

Next Story