Top

വിളിക്കുന്നത് തട്ടിപ്പുകാരെന്ന് കരുതി, ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് മറുപടി നല്‍കാതെ മലയാളികള്‍; കാത്തിരിക്കുന്നത് ലക്ഷങ്ങള്‍

ഓണ്‍ലൈന്‍ തട്ടിപ്പുകാരാണ് തന്നെ വിളിക്കുന്നതെന്ന് കരുതിയാണ് ഫോണ്‍ എടുക്കാന്‍ പോലും കമ്മുക്കുട്ടി മടിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം.

11 March 2022 3:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിളിക്കുന്നത് തട്ടിപ്പുകാരെന്ന് കരുതി, ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് മറുപടി നല്‍കാതെ മലയാളികള്‍; കാത്തിരിക്കുന്നത് ലക്ഷങ്ങള്‍
X

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം കൈവന്നെന്ന് വിശ്വാസിക്കാന്‍ തയ്യാറാകാതെ മലയാളികളടക്കമുള്ളവര്‍. പ്രവാസി മലയാളികളായ അജിത് ശ്രീധരന്‍പിള്ളയും കമ്മുക്കുട്ടിയുമാണ് ലക്ഷങ്ങള്‍ നേടിയെന്ന് വിശ്വസിക്കാതെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ പോലും തയ്യാറാകാത്തതെന്നാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ പറയുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകാരാണ് തന്നെ വിളിക്കുന്നതെന്ന് കരുതിയാണ് ഫോണ്‍ എടുക്കാന്‍ കമ്മുക്കുട്ടി മടിക്കുന്നതെന്നാണ് സൂചന.

ബിഗ് ടിക്കറ്റ് സ്വന്തമാക്കിയ ഈ രണ്ട് മലയാളികളേയും ബിഗ് ടിക്കറ്റ് അധികൃതര്‍തേടി നടക്കാന്‍ തുടങ്ങിയിട്ട് ഏകദേശം അഞ്ച് മാസത്തോളമായി. എന്നാല്‍ അധികൃതരുടെ ഫോണ്‍ വിളിക്ക് മറുപടി നല്‍കാനോ അത് വിശ്വസിക്കുവാനോ പോലും ഇവര്‍ തയ്യാറാകുന്നില്ല. ഇ- മെയില്‍ വഴിയും ഇരുവര്‍ക്കും സന്ദേശം നല്‍കിയെങ്കിലും അതിന് മറുപടി ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് അജിത്തിനും കമ്മുക്കുട്ടിക്കും സമ്മാനത്തുക കൈമാറാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ പൊതുജനങ്ങളെ സമീപിച്ച് രംഗത്തെത്തിയത്.

സമ്മാനാര്‍ഹരായ കമ്മുക്കുട്ടിയെയോ അജിത്തിനെയോ അറിയുന്നവര്‍, [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ അയയ്ക്കുകയോ അല്ലെങ്കില്‍ 022 0192 44 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 28നാണ് 'റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ' ക്യാംപെയിനില്‍ കമ്മുക്കുട്ടി 1,00000 ദിര്‍ഹം (20 ലക്ഷത്തിലേറെ) സ്വന്തമാക്കിയത്. കമ്മുക്കുട്ടിയെടുത്ത 238482 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. അധികൃതരുടെ ഫോണ്‍ കോളിന് അനുകൂല മറുപടി കിട്ടാതായതോടെ ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കാനടക്കം നിര്‍ദ്ദേശം നല്‍കിയെങ്കിലും കമ്മുക്കുട്ടി അതിന് തയ്യാറായില്ല. എന്നാല്‍ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്തി സമ്മാനം കൈമാറാനുള്ള അധികൃതരുടെ പരിശ്രമം ഇപ്പോഴും തുടരുകയാണ്.

ജനുവരി 25നാണ് ബിഗ് ടിക്കറ്റിന്റെ 'സെക്കന്‍ഡ് ചാന്‍സ്' ക്യാംപെയിനില്‍ അജിത് ശ്രീധരന്‍ പിള്ളയ്ക്ക് 2,50,000 ദിര്‍ഹം അതായത് ഏകദേശം അരക്കോടി രൂപ സമ്മാനം ലഭിച്ചത്. 265264 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തെ ബന്ധപ്പെടാനും സാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ ദിവസവും അജിത്തിനെ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ലഭ്യമാകുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

STORY HIGHLIGHTS: Abudhabi big ticket team searching for two kerala winners

Next Story