Top

തിരുവനന്തപുരം മണക്കാട് സ്വദേശി യുഎഇയിൽ നിര്യാതനായി

ഒമ്പത് വർഷമായി യുഎഇ അതിർത്തിയായ ഗയാത്തിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരുകയായിരുന്നു നാസര്‍ ഖാൻ.

10 March 2022 4:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം മണക്കാട് സ്വദേശി യുഎഇയിൽ നിര്യാതനായി
X

അബുദാബി: യുഎഇയിൽ തിരുവനന്തപുരം മണക്കാട് സ്വദേശിയായ പ്രവാസി മരിച്ചു. കമലേശ്വരം വലിയ വീട് ലൈനിൽ ഫാത്തിമ മഹലിൽ നാസര്‍ ഖാൻ (58) ആണ് മരിച്ചത്. കരള്‍ സംബന്ധമായ രോ​ഗത്തെ തുടർന്ന് അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പോവാനിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു.

ഒമ്പത് വർഷമായി യുഎഇ അതിർത്തിയായ ഗയാത്തിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരുകയായിരുന്നു നാസര്‍ ഖാൻ. ഭാര്യ സബില, മക്കള്‍ ഫാത്തിമ നൗഫിയ, ഫാത്തിഹ എന്നിവരാണ്. മൃതദേഹം അബുദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

STORY HIGHLIGHTS: A Native of Thiruvananthapuram Manakkad Died in UAE


Next Story

Popular Stories