Top

'കോടതിയിൽ കിട്ടിയില്ലെങ്കിൽ റോഡിലേക്ക്, പോരാടുന്നതിനുള്ള ആയുധമാണ് നിയമം'; ജയ് ഭീം ട്രെയ്‌ലർ

സൂര്യയുടെ മികച്ച പ്രകടനം തന്നെ പുതിയ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്.

22 Oct 2021 3:48 PM GMT
ഫിൽമി റിപ്പോർട്ടർ

കോടതിയിൽ കിട്ടിയില്ലെങ്കിൽ റോഡിലേക്ക്, പോരാടുന്നതിനുള്ള ആയുധമാണ് നിയമം; ജയ് ഭീം ട്രെയ്‌ലർ
X

സൂര്യയെ പ്രധാന കഥാപാത്രമാക്കി ജ്ഞാലവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീമിന്റെ ട്രെയ്‌ലര്‍ പുറത്ത്. സൂര്യയുടെ മികച്ച പ്രകടനം തന്നെ പുതിയ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ചിത്രം നവംബര്‍ 2ന് ദീപാവലി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

സൂര്യയുടെ സിനിമ ജീവിതത്തിലെ 39-ാമത്തെ ചിത്രമാണിത്. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 44 മിനിറ്റാണ്. അഭിഭാഷക വേഷത്തിലാണ് സൂര്യ എത്തുക. രജിഷ വിജയനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയ് ഭീം.

സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപ്രത്തെയും അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയ്ക്ക് ഒപ്പം ലിജോമോള്‍ ജോസും താര നിരയിലുണ്ട്.ലിജോമോളുടെ മികച്ച ഒരു പ്രകടനം തന്നെ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്.

എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്,ന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.

Next Story

Popular Stories