Top

മൈക്കിൾ എത്തുന്നു ഒടിടിയിൽ; പ്രഖ്യാപനവുമായി'ഭീഷ്മപർവ്വം' ട്രെയ്‌ലര്‍

ആഗോളതലത്തിൽ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്

28 March 2022 7:42 AM GMT
ഫിൽമി റിപ്പോർട്ടർ

മൈക്കിൾ എത്തുന്നു ഒടിടിയിൽ; പ്രഖ്യാപനവുമായിഭീഷ്മപർവ്വം ട്രെയ്‌ലര്‍
X

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത ചിത്രം 'ഭീഷ്മപർവ്വം' ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ ഒന്നിന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ആരാധകർക്ക് മുന്നിൽ എത്തുക. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ ഹോട്ട്സ്റ്റാറിലൂടെ പുറത്തുവിട്ടിരുന്നു. മലയാളി പ്രേക്ഷികർക്കിടയിൽ ഇതിനോടകം തന്നെ ഭീഷ്മപർവ്വം സിനിമയും അതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊക്കെ തരംഗമായി മാറിക്കഴിഞ്ഞു. 'ബി നൊട്ടോറിയസ്' എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നത്. സിനിമയുടെ മേക്കിങ്ങ് വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആഗോളതലത്തിൽ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സൗദി അറേബ്യയിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കിയിരുന്നു. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.

അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്,, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

Story highlights; Michael arrives in OTT; 'Bheeshma Parvam' trailer

Next Story