

ന്യൂഡൽഹി: പുസ്തകത്തെ കുറിച്ച് ഉയര്‍ന്ന അഭിപ്രായങ്ങളിലും വിമര്‍ശനങ്ങളിലും സന്തോഷമുണ്ടെന്ന് പറഞ്ഞ് സോണിയ ഗാന്ധി. തന്റെ ആത്മകഥയായ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey Of Love) എന്ന പുസ്തകത്തിന്റെ ഔദ്യാഗിക പ്രകാശന ചടങ്ങിലാണ് സോണിയ ഗാന്ധി പ്രതികരിച്ചത്.
'പുസ്തകത്തെ കുറിച്ച് ഉര്‍ന്ന അഭിപ്രായങ്ങളിലും വിമര്‍ശനങ്ങളിലും സന്തോഷമുണ്ട്. പുസ്തകം എഴുതാന്‍ തുടക്കത്തില്‍ പ്രയാസമുണ്ടായിരുന്നു. സുഹൃത്തുക്കള്‍ നിരന്തരം പുസ്തകം എഴുതാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നെപ്പറ്റിയും കുടുംബത്തെ പറ്റിയും പ്രചരിച്ച പല തെറ്റായ കാര്യങ്ങളും പുസ്തകം എഴുതാന്‍ പ്രചോദനമായി. പുസ്തകം എഴുതാന്‍ തീരുമാനിച്ച ഒരു കാരണം അതാണ്.തുടങ്ങുമ്പോള്‍ അല്പം ബുദ്ധിമുട്ടായിരുന്നു. പിന്നീട് അത് ശരിയായി. എന്റെ കഥ കേള്‍ക്കാന്‍ ആളുകള്‍ക്ക് താല്പര്യം ഉണ്ടെന്ന് തോന്നിയിരുന്നു. താന്‍ ഡയറി എഴുതി സൂക്ഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പല സംഭവങ്ങളും ഓര്‍ത്ത് എടുക്കാന്‍ രാഹുലും പ്രിയങ്കയും സഹായിച്ചു', സോണിയ ഗാന്ധി പറഞ്ഞു.
ഇന്ത്യയിൽ വിവാഹിതരായി മറ്റൊരിടത്ത് എത്തുന്ന വനിതകളുടെ കഥയും ഇതുപോലെ വളരെ കഷ്ടപ്പെട്ടാണ് അംഗീകരിക്കപ്പെടുന്നതെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിയെ ആദ്യം കണ്ടപ്പോൾ പരിഭ്രമിച്ചു. എങ്ങനെ ഇടപെടണമെന്നോ എങ്ങനെ സംസാരിക്കണമെന്നോ തനിക്കറിയില്ലായിരുന്നു. രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ എതിർത്തിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
ചടങ്ങില്‍ സോണി, ഗാന്ധി രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് പുറമെ മുഖ്യമന്ത്രി വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരും പങ്കെടുത്തു. ബിജെപി നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും പരിപാടിയിലുണ്ടായിരുന്നു.
Content Highlights: Sonia Gandhi has expressed happiness over the opinions and criticism surrounding her autobiography, responding to the discussions about the book.